
സ്വന്തം ലേഖിക
കൊച്ചി: സ്വപ്ന സുരേഷിന്‍റെ വക്കീലായത് കൊണ്ടാണ് തനിക്കെതിരെ കേസെടുത്തതെന്ന് അഡ്വ. കൃഷ്ണരാജ്.
താന്‍ ഒരു മതനിന്ദയും നടത്തിയിട്ടില്ല. ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും കൃഷ്ണരാജ് പറഞ്ഞു. ഷാജ് കിരണ്‍ പറഞ്ഞതെല്ലാം ശരിയാകുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വപ്നയുടെ വക്കീലിനെ പൂട്ടുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെ പൊലീസ് ഇപ്പോള്‍ കേസെടുത്തു. 164 മൊഴിക്ക് ഇനി രഹസ്യ സ്വഭാവമില്ലെന്നും അഫിഡവിറ്റായി കോടതിയില്‍ കൊടുത്തിട്ടുണ്ടെന്നും അഡ്വ. കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് സംഘപരിവാര്‍ സംഘടനകളുമായി യാതൊരു ബന്ധമൊന്നുമില്ല. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയില്ല. സംഘപരിവാര്‍ ബന്ധമുണ്ടെങ്കില്‍ തന്നെ എന്താണ് തെറ്റ്. പിണറായി മോഷണം നടത്തിയാല്‍ പറയാന്‍ പാടില്ലേ എന്നും കൃഷ്ണരാജ് ചോദിച്ചു.
സ്വപ്ന നാളെ കൊച്ചിയിലെത്തി വക്കാലത്ത് ഒപ്പിടും. ഹൈക്കോടതിയില്‍ ചെല്ലാതിരിക്കാനാണ് തനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്ത് വന്നാലും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും മുന്‍കൂര്‍ ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ. കൃഷ്ണരാജ് അറിയിച്ചു.