
സ്വന്തം ലേഖകൻ
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് 56 –-ാം -സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. സ. കെ ഭാസ്കരന് നഗറില്‍ (മാമ്മന്‍മാപ്പിള ഹാള്‍) സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസര്‍ പതാകയുയര്‍ത്തി. സ്വാഗതസംഘം ചെയര്മാന് എ വി റസല്‍, ജനറല്‍കണ്‍വീനര്‍ ആര് അര്‍ജുനന്‍പിള്ള, ജനറല്‍ സെക്രട്ടറി ഡോ. എസ് ആര് മോഹനചന്ദ്രന് എന്നിവര്‍ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ശനി പകല്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും.
വെള്ളി രാവിലെ ഒൻപതിന് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നു. ജനറല്‍ സെക്രട്ടറിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി എം ഷാജഹാന് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി വി ജിന്‍രാജ് കണക്ക് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ചര്‍ച്ചക്ക് മറുപടി പറഞ്ഞു. പുതിയ സംസ്ഥാന കൗണ്‍സില്‍ രൂപീകരിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് കോട്ടയം നഗരത്തില്‍ ആവേശംവിതറി കൂറ്റന്‍ പ്രകടനം നടന്നു. പൊതുസമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഉദ്ഘാടനംചെയ്തു. ഡോ. എം എ നാസര്‍ അധ്യക്ഷനായി. –
ശനി വൈകിട്ട് 4.30ന് സാംസ്കാരിക സമ്മേളനം സഹകരണമന്ത്രി വി എന്‍ വാസവന് ഉദ്ഘാടനംചെയ്യും. കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി ട്രേഡ് യൂണിയന് പ്രഭാഷണംനടത്തും.
ഞായര്‍ രാവിലെ പൊതുചര്‍ച്ചയും മറുപടിയും. 11.30ന് “കേന്ദ്ര സംസ്ഥാന സാമ്ബത്തിക ബന്ധങ്ങള്‍’ എന്ന വിഷയത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഭാഷണംനടത്തും. മൂന്നിന് യാത്രയയപ്പ് സമ്മേളനം വൈക്കം വിശ്വന് ഉദ്ഘാടനംചെയ്യും.