എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായതെന്ന് ആലോചിച്ചിട്ടുണ്ടോ​? മാധ്യമ പ്രവർത്തകൻ അ‌രുൺ കുമാറിന്റെ കുറിപ്പ് ​വൈറലാകുന്നു

Spread the love

സ്വന്തം ലേഖിക

കൊച്ചി: സ്വർണക്കടത്ത് കേസ് വീണ്ടും വിവാദമായിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായി അധ്യാപകനും മാധ്യമപ്രവർത്തകനുമായ അരുൺ കുമാർ.സ്വർണക്കടത്ത് കേസിൽ കഴിഞ്ഞ ദിവസമാണ് സ്വപ്ന കോടതിയിൽ രഹസ്യമൊഴി നൽകിയത്. ഇതിന് പിന്നാലെ വിഷയം വീണ്ടും വിവാദമായി.

എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് അരുൺ ഉയർത്തിയിരിക്കുന്നത്.എയർ പോർട്ടിൽ പോലും ഗ്രീൻ ചാനൽ പരിരക്ഷയുള്ള ഡിപ്ലോമാറ്റിന്റെ പായ്ക്കറ്റുകൾ ക്ലിഫ് ഹൗസിലേക്ക് വന്നാൽ ആരും പരിശോധിക്കില്ല എന്ന് ഇരിക്കെ ബിരിയാണി പാത്രത്തെ കൂട്ടി ചേർത്തതിലുള്ള കുടിലബുദ്ധി പക്ഷെ പ്ലാന്റിംഗിൽ ദുർബലമായ തിരക്കഥ കാരണം പാളയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അരുണിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ‌രുൺ കുമാറി​ന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? എയർ പോർട്ടിൽ പോലും ഗ്രീൻ ചാനൽ പരിരക്ഷയുള്ള ഡിപ്ലോമാറ്റിന്റെ പായ്ക്കറ്റുകൾ ക്ലിഫ് ഹൗസിലേക്ക് വന്നാൽ ആരും പരിശോധിക്കില്ല എന്ന് ഇരിക്കെ ബിരിയാണി പാത്രത്തെ കൂട്ടി ചേർത്തതിലുള്ള കുടിലബുദ്ധി പക്ഷെ പ്ലാന്റിംഗിൽ ദുർബലമായ തിരക്കഥ കാരണം പാളി.

അന്വേഷണ ഏജൻസികൾ പോലും ഒരു വർഷം മുമ്പ് ഈ മൊഴികൾ ഫ്രീസറിൽ കയറ്റി.പ്രൊപ്പഗാൻഡ അനാലിസിസിൽ അഥവാ പ്രചരണ വേല വിശകലനത്തിൽ ഗിൽറ്റ് (ന്യൂനപക്ഷ വിരുദ്ധ ) ബൈ അസോസിയേഷനോട് ചേർന്ന് നിൽക്കാവുന്ന ഒരു തന്ത്രമാണ് ട്രാൻസ്ഫർ അഥവാ പകരം വയ്ക്കൽ. ഒരു ലതർ ബാഗിലെ ലോഹം, സഞ്ചിയിൽ ലോഹം, കാർട്ടൻ നിറച്ച് ലോഹം എന്നിവയ്ക്കില്ലാത്ത ഒരു സവിശേഷ ഗുണത്തെ കള്ളക്കടത്തിനോട് ചേർക്കുന്ന വ്യാജ വിരുതാണത്.

ഖുറാനിലെ, ഈന്തപഴത്തിലെ കടത്ത് പോലെ ബിരിയാണി ചെമ്പിലെ കടത്ത്. ഒരു തെളിവ് മൂല്യവും നിലവിലില്ലാത്ത രഹസ്യമൊഴിയിൽ ബൈറ്റ് എടുത്ത് കൗണ്ടർബൈറ്റ് വിളയിച്ച് വാർത്ത നടാനിറങ്ങുകയല്ല. പകരം അന്വേഷണ ഏജൻസികൾ തോറ്റിടത്ത് അന്വേഷണാത്മകമായി ഇറങ്ങാൻ കഴിയണം. എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണം. ആര് ആർക്ക് വേണ്ടി എന്ന ചോദ്യം ചോദിച്ചു കൊണ്ടേ ഇരിക്കണം, അരുൺ കുമാർ വ്യക്തമാക്കി.

http://