
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അമിതഭാരം കയറ്റിയ ലോറികൾക്ക് എതിരെ കർശന നടപടി സ്വീകരിച്ച് വിജിലൻസ്. അമിത ഭാരം കയറ്റിയ 84 ലോറികളില്‍ നിന്നായി 10 ലക്ഷം രൂപ വിജിലൻസ് പിഴയീടാക്കി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് അമിത ഭാരം കയറ്റിവന്ന ലോറികള്‍ പിടികൂടിയത്.
ഓപ്പറേഷൻ ഓവർ ലോഡ് എന്ന പേരിൽ സംസ്ഥാന വ്യാപകമായാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ പിടികൂടിയ 34 ലോറികൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിതഭാരം കയറ്റിവരുന്ന ലോറികളെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും കൃത്യമായി പരിശോധിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
കേരള മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 340 അനുസരിച്ച് പോലീസ് സബ് ഇൻസ്പെക്ടർ മുതൽ ഉള്ളവർക്കും, മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുതൽ ഉള്ളവർക്കും അമിതഭാരം പരിശോധിക്കാൻ അധികാരം ഉണ്ടെന്നിരിക്കെ ഉദ്യോഗസ്ഥർ അത് നടപ്പിലാക്കാറില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിൽ അമിത ഭാരം കയറ്റിവരുന്ന ലോറികൾ അപകടത്തിൽപ്പടാറുണ്ട്.