
വിജയ് ബാബുവിന് ഇന്ന് നിര്‍ണായക ദിനം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
സ്വന്തം ലേഖിക
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിലും, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
രണ്ട് കേസുകളിലും നടന്റെ അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. പീഡനം നടന്നിട്ടില്ലെന്നും ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും, സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമാണ് വിജയ് ബാബുവിന്റെ വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും നടന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിദേശത്ത് ഒളിവിലായിരുന്ന വിജയ് ബാബു അടുത്തിടെയാണ് നാട്ടിലെത്തിയത്. ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ നടന്‍ ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഏപ്രില്‍ 22നാണ് യുവനടി പൊലീസില്‍ പരാതി നല്‍കിയത്.
നടി പരാതി നല്‍കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു അതിജീവിതയുടെ പേര് പുറത്തുവിട്ടത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.