video
play-sharp-fill

നിര്‍ണായക ശബ്‌ദരേഖ ഇന്ന് മൂന്ന് മണിക്ക് സ്വപ്ന സുരേഷ് പുറത്ത് വിടും; കൂടുതല്‍ വെളിപ്പെടുത്തലിനും സാധ്യത

നിര്‍ണായക ശബ്‌ദരേഖ ഇന്ന് മൂന്ന് മണിക്ക് സ്വപ്ന സുരേഷ് പുറത്ത് വിടും; കൂടുതല്‍ വെളിപ്പെടുത്തലിനും സാധ്യത

Spread the love

സ്വന്തം ലേഖിക

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകള്‍ സ്വപ്ന സുരേഷ് ഇന്ന് മൂന്ന് മണിക്ക് പുറത്ത് വിടും.

അഭിഭാഷകനുമായി ആലോചിച്ച ശേഷം ഓഡിയോ, വീഡിയോ രേഖകള്‍ മാദ്ധ്യമങ്ങള്‍ക്ക് കൈമാറുമെന്ന് അവര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ കൊട്ടാരക്കര സ്വദേശി ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവന് ഭീഷണിയുണ്ടെന്നും, അതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തുവിടുന്നതെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.
സ്വപ്ന സുരേഷ് തന്റെ സുഹൃത്താണെന്നും ഭീഷണി​പ്പെടുത്തി​യി​ട്ടി​ല്ലെന്നും ഷാജ് കിരണ്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി​യെയോ കോടി​യേരി​ ബാലകൃഷ്ണനെയോ പരി​ചയമി​ല്ല. എം. ശി​വശങ്കറെ നേരി​ല്‍ കണ്ടി​ട്ടി​ല്ല. ഭീഷണി​പ്പെടുത്തുന്ന ശബ്ദരേഖയുണ്ടെങ്കി​ല്‍ സ്വപ്ന പുറത്തുവി​ടട്ടെയെന്നും ഇയാള്‍ വെല്ലുവിളിച്ചിരുന്നു.

അതേസമയം കേസന്വേഷിക്കുന്ന ക്രൈബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് യോഗം ചേരും. ഗൂഢാലോചന കേസില്‍ പി സി ജോര്‍ജിനെയും സ്വപ്ന സുരേഷിനെയും ചോദ്യം ചെയ്യും. സോളാര്‍ കേസിലെ പ്രതി സരിതയേയും ചോദ്യം ചെയ്യും.