രാജ്യ​ത്തെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്ക് നിർബന്ധം; മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുൻപ് പുറത്താക്കാമെന്ന് ഡിജിസിഎ

Spread the love

സ്വന്തം ലേഖിക

ഡൽഹി: വിമാനത്താവളങ്ങളിലും വിമാനങ്ങളിലും വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഇന്ത്യ. കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഡൽഹി ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണങ്ങളേത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ കൊവിഡ് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത യാത്രക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുമ്പ് ഇറക്കിവിടുകയോ അച്ചടക്കമില്ലാത്ത യാത്രക്കാരായി കണക്കാക്കുകയോ ചെയ്യാമെന്ന് സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളത്തിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ചുമതല സിഐഎസ്എഫ് ജീവനക്കാർക്കാണുള്ളത്. മാസ്‌ക് ധരിക്കാനുള്ള നിർദ്ദേശങ്ങൾ ഉണ്ടായിട്ടും യാത്രക്കാരൻ പ്രോട്ടോക്കോൾ പാലിക്കാൻ വിസമ്മതിച്ചാൽ, ആരോഗ്യ മന്ത്രാലയത്തിന്റെയോ ഡിജിസിഎയുടെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചോ നടപടിയെടുക്കണമെന്നാണ് നിർദ്ദേശം.

മുൻപ് മാസ്‌ക് ധരിക്കാതെയും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും എത്തുന്ന വിമാനയാത്രക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചിരുന്നു. കൊവിഡ് മഹാമാരി പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നും ഇനിയും രോഗബാധ പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.