ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ അ‌നുനയിപ്പിച്ച് തിരികെ വിളിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; വീഡിയോ ​വൈറൽ

Spread the love

സ്വന്തം ലേഖിക

പാറമുകളിൽ നിന്ന് ചാടി ആത്മഹത്യക്കൊരുങ്ങിയ യുവതിയെ അ‌നുനയിപ്പിച്ച് പൊലീസ് തിരികെ ജീവിതത്തിലേക്ക് എത്തിച്ച വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ പൊലീസ് ഉദ്യോഗസ്ഥൻ യുവതിയെ പാറക്കെട്ടിൽ നിന്നും അ‌നുനയിപ്പിച്ച് തിരികെ വിളിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

http://

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിമാലി സബ് ഇൻസ്‌പെക്ടർ സന്തോഷ് ആണ് അവസരോചിത ഇടപെടലിലൂടെ യുവതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇദ്ദേഹം യുവതിയെ അനുനയിപ്പിച്ച് തിരികെ വിളിക്കുന്ന ദൃശ്യങ്ങൾ കേരള പൊലീസ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു.