ചുവപ്പില്‍ അതിസുന്ദരിയായി നയന്‍സ്; താരവിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; ചിത്രങ്ങൾ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖിക

മഹാബലിപുരം: ആരാധകര്‍ ഏറെ കാത്തിരുന്ന പ്രിയതാരം നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ദിനം. അതീവ സുരക്ഷയോടെ മഹാബലിപുരത്ത് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

നയന്‍താരയും വിഘ്‌നേശ് ശിവനും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. നിമിഷങ്ങള്‍ക്കകം ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഘ്‌നേശ് ശിവന് താലി കൈമാറിയത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്താണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഷാരൂഖ് ഖാന്‍, മണിരത്നം, ബോണി കപൂര്‍, അജിത് കുമാര്‍, ഇളയദളപതി വിജയ്, നടന്‍ ദിലീപ് തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

മഹാബലിപുരത്തെ ഷെറാട്ടണ്‍ ഫോര്‍പോയിന്റ്സ് റിസോര്‍ട്ടില്‍വച്ച്‌ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. കാതല്‍ ബിരിയാണി മുതല്‍ ബദാം ഹല്‍വ വരെയാണ് അതിഥികള്‍ക്ക് വിളമ്പിയത്. 2015ല്‍ നാനും റൗഡി ധാന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.