
സ്വന്തം ലേഖിക
തിരൂര്‍: ഭിന്നശേഷിക്കാരിയായ 63-കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 17 വര്‍ഷം കഠിനതടവും 35,000 പിഴയും. കൊല്ലംചിന പെരുവള്ളൂര്‍ സ്വദേശി മേലോട്ടില്‍ ദാമോദര(48)നാണ് തിരൂര്‍ അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.ആര്‍. ദിനേശ് വിവിധ വകുപ്പുകളിലായി പത്തും ഏഴും വര്‍ഷം വീതം കഠിനതടവും പിഴയും വിധിച്ചത്.
2015 ഒക്ടോബര്‍ 12-നായിരുന്നു സംഭവം. വീടിനുമുന്നില്‍ ബൈക്കുവെച്ചശേഷം അടുക്കളയിലേക്ക് കയറിച്ചെന്ന പ്രതി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇടതുകാലിന് സ്വാധീനമില്ലാത്ത സ്ത്രീക്ക് പ്രതിരോധിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഒരുമാസത്തിനുശേഷം സ്ത്രീ ഭര്‍ത്താവിനോടും മക്കളോടും വിവരം പറയുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ മാജിദ അബ്ദുള്‍ മജീദ്, ഐഷ പി. ജമാല്‍ എന്നിവര്‍ ഹാജരായി.