വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം; പുലര്‍ച്ചെ വീട്ടില്‍ നിന്നും കാണാതായ നിജിഷയെ കണ്ടെത്തുന്നത് പുഴയില്‍ മരിച്ച നിലയിലും; സംഭവിച്ചതെന്തെന്ന് അറിയാതെ നാടും കുടുംബവും..

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: നിജിഷയുടെ മരണ വാര്‍‌ത്തയില്‍ നടുങ്ങിയിരിക്കുകയാണ് നാട്.

വെങ്കിടങ്ങ് തണ്ടഴിപാടം പൊതുശ്മശാനത്തിന് സമീപം താമസിക്കുന്ന ആരി വീട്ടില്‍ ഹരികൃഷ്ണ​ന്റെ ഭാര്യയാണ് നിജിഷ.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 22 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ മരണത്തിന് പിന്നിലെ കാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.
‌ബുധനാഴ്ച പുലര്‍ച്ചെ വീട്ടിൽ നിന്നും കാണാതായ നിജിഷയെ പാവറട്ടി പൊലീസും, അഗ്‌നിശമന സേനയും നാട്ടുകാരും നടത്തിയ അന്വഷണത്തില്‍ കണ്ടെത്താനായിരുന്നില്ല.

പിന്നീട് നടത്തിയ തിരച്ചിലിലാണ് രാവിലെ പത്തരയോടെ ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയില്‍ യുവതിയുടെ മൃതദേ​ഹം കണ്ടെത്തുന്നത്.
ഗുരുവായൂര്‍ സി ഐ, എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ടത്തിനായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.