പ്രണയത്തിൽ നിന്ന് പിന്മാറി; സഹപാഠിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മൂന്നാര്‍: സഹപാഠിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നല്ലതണ്ണി എസ്റ്റേറ്റിലെ ആറുമുറി ലയത്തില്‍ ബ്രിജീഷ് (19) ആണ് അറസ്റ്റിലായത്. സെവന്മല എസ്റ്റേറ്റില്‍ വച്ച്‌ മെയ് 12 നാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടിയും ബ്രിജേഷും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയ വൈരാഗ്യത്തില്‍ ക്ലാസ് കഴിഞ്ഞ് വരുന്ന വഴിയില്‍ പ്രതി കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ കൈയില്‍ കരുതിയ ബ്‌ളേഡ് ഉപയോഗിച്ച്‌ ശരീരം മുറിച്ച്‌ തോട്ടില്‍ ചാടുകയായിരുന്നു.