
സ്വന്തം ലേഖകൻ
കോട്ടയം: നയതന്ത്ര പാഴ്സല്‍ സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനമൊട്ടാകെ കോൺഗ്രസ്സ് പ്രതിഷേധം.
ബിരിയാണി ചെമ്പിൽ സ്വർണ്ണവും ഡിപ്ളോമാറ്റിക്ക് ബാഗേജിൽ വിദേശ കറൻസിയും കടത്തിയമുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്-യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പരുത്തുംപാറ കവലയിൽ പ്രതിഷേധ മാർച്ച് നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ്സ് പനച്ചിക്കാട് മണ്ഡലം പ്രസിഡൻറ് ഇട്ടി അലക്സ് അദ്ധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ സെക്രട്ടറി അരുൺ മർക്കോസ് മാടപ്പാട്ട് ഉദ്ഘാടനം ചെയ്യ്തു.
മുൻ മണ്ഡലം പ്രസിഡൻറ് റോയി ജോർജ്ജ് ,കെ ഈ വർഗ്ഗീസ് കരുമാങ്കൽ,എബി പുന്നുസ് , ബോബി സ്കറിയ,ബെന്നി പാച്ചിറ,സന്തോഷ് പനച്ചിക്കാട്,സന്തോഷ് പിഡി,സാബു സിതാര, രാജേഷ് സോപാനം ,മനോജ്ശ്രീകാന്ത് , സജി,യൂത്ത് കോൺഗ്രസ്സ് നേതാവ് ജലീറ്റ് ജോർലാസ് , പ്രസന്നൻ,ബിനു, മോഹനൻ, ദിലീപ് എന്നിവർ പ്രസംഗിച്ചു