video
play-sharp-fill
ഫഹദിന്റെ കണ്ണിൽ എന്തോ ഒരു കുരുക്കുണ്ട്; ​പ്രേക്ഷകരെ പോലെ ആ കണ്ണുകൾ എന്നെയും കുടുക്കി- നസ്രിയ

ഫഹദിന്റെ കണ്ണിൽ എന്തോ ഒരു കുരുക്കുണ്ട്; ​പ്രേക്ഷകരെ പോലെ ആ കണ്ണുകൾ എന്നെയും കുടുക്കി- നസ്രിയ

സ്വന്തം ലേഖകൻ

നാനി നായകനായി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അന്റെ സുന്ദരനികി’. നസ്രിയ നസീമാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തിൽ വരുന്ന ചിത്രം ഒരു ഫാമിലി എന്റർടൈനർ കൂടിയാണ്. ‘ആഹാ സുന്ദര’ എന്നാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര്. ജൂൺ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ചിത്രത്തെ കുറിച്ച് ബിഹൈൻഡ് വുഡ് സ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നസ്രിയ.

ഒപ്പം ഫഹദുമൊത്തുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്. ആരോടും പറയാതെ നസ്രിയ പെട്ടെന്ന് വിവാഹം കഴിച്ചതിൽ തമിഴ്നാട്ടിലെ ആരാധകർക്ക് വരെ പ്രതിഷേധമുണ്ടായിരുന്നു എന്നായിരുന്നു അവതാരകൻ അഭിമുഖത്തിൽ പറഞ്ഞത്. ‘അയ്യോ’ എന്നായിരുന്നു ഇതോടെ നസ്രിയയുടെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുപാട് സിനിമകൾ ചെയ്ത് തിളങ്ങി നിൽക്കുന്ന സമയത്ത് നസ്രിയ വിവാഹിതയായപ്പോൾ നാനിയ്ക്ക് എന്തായിരുന്നു തോന്നിയത് എന്ന ചോദ്യത്തിന് ബാംഗ്ലൂർ ഡെയ്സ് താൻ കണ്ടിരുന്നെന്നും ഫഹദിനെയാണ് വിവാഹം ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ ആ സമയത്ത് ഉണ്ടായ പ്രണയമായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നായിരുന്നു നാനിയുടെ മറുപടി. താങ്കൾ പറഞ്ഞത് ശരിയാണെന്നായിരുന്നു ഇതോടെ നസ്രിയ പറഞ്ഞത്.

‘ ഞങ്ങൾക്ക് രണ്ടുപേർക്കും നേരത്തെ അറിയാമായിരുന്നു. നേരം കണ്ട ശേഷമൊക്കെ ഫഹദ് മെസ്സേജ് അയക്കുമായിരുന്നു. രണ്ട് പേരും സിനിമകൾ കണ്ട് പരസ്പരം അഭിപ്രായം പറയാറുണ്ടായിരുന്നു. പിന്നീട് ഫഹദിന്റെ നായികയായി ചില സിനിമകളിൽ അവസരം വന്നു. പക്ഷേ അത് നടന്നില്ല. ആ സമയത്താണ് ബാംഗ്ലൂർ ഡെയ്സ് വരുന്നത്. പിന്നെ ഞങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്ന് ഞങ്ങൾക്ക് പോലും അറിയില്ലെന്നതായിരുന്നു സത്യം. എല്ലാം പെട്ടെന്ന് സംഭവിച്ച കാര്യങ്ങളായിരുന്നു. മറ്റുള്ളവരെ കുറിച്ചൊക്കെ മറന്നുപോയി (ചിരി), നസ്രിയ പറഞ്ഞു.

ഒരു പ്രത്യേക മൊമെന്റിലൊന്നും തോന്നിയ പ്രണയമല്ല തങ്ങളുടേതെന്നും ഷൂട്ടിന്റെ ഭാഗമായി കുറേനാൾ തങ്ങൾ ഒരുമിച്ചുണ്ടായിരുന്നെന്നും നസ്രിയ പറഞ്ഞു. ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റിൽ സ്റ്റക്കായി. ദിവ്യയും ദാസുമായി ഷൂട്ട് ചെയ്യുകയായിരുന്നു. ആ സമയത്ത് ഞാൻ തമാശയായി അഞ്ജലിയോട് പറയുമായിരുന്നു ആരായാലും പ്രണയത്തിലാകുമെന്ന്,’ നസ്രിയ പറഞ്ഞു.

വിക്രം സിനിമയിലെ പല താരങ്ങളും പറയുന്നത് ഫഹദിന്റെ കണ്ണിൽ ഒരു പ്രത്യേക മാജിക് ഉണ്ട് എന്നാണ്. എന്തോ ഒന്ന് ആ കണ്ണിൽ ഇരിക്കുന്നുണ്ട് എന്നാണ് അവർ പറയുന്നത്. ആ കണ്ണുകൾ നസ്രിയയോട് എന്താണ് ചെയ്തത് എന്ന ചോദ്യത്തിന് പ്രേക്ഷകരെ കുടുക്കുന്നതു പോലെ എന്തോ ഒരു കുരുക്ക് ഉണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള നസ്രിയയുടെ മറുപടി.