ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദം; പത്തനംതിട്ടയിൽ പൊലീസുകാരൻ ജീവനൊടുക്കി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: പത്തനംതിട്ട പെരുമ്പെട്ടി സ്‌റ്റേഷനിലെ സിപിഒയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലിശേരി പ്രാവിൻകൂട് സ്വദേശി അനീഷാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അനീഷിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ഇന്ന് ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ് മാതാവിനോട് തനിക്ക് ജോലി സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്ന് അറിയിച്ചതിന് ശേഷം ഒന്നാം നിലയിലേക്ക് കയറി പോവുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് നോക്കുമ്പോഴാണ് തൂങ്ങിയ നിലയിൽ അനീഷിനെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group