
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. തിങ്കളാഴ്ച മുതല്‍ സിഐടിയു സത്യാഗ്രഹവും ഐഎന്‍ടിയുസി രാപ്പകല്‍ സമരവും നടത്തും.
എല്ലാ മാസവും 5ാം തീയതിക്ക് മുന്‍പായി ശമ്പളം കിട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പലതവണ ചര്‍ച്ചകളും നടന്നിരുന്നു. കഴിഞ്ഞദിവസം സിഎംഡി യൂണിയനുകളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
15ാം തീയതിക്ക് ശേഷം മാത്രമേ ശമ്പളം നല്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നാണ് മാനേജ്മെന്റ് നിലപാടറിയിച്ചത്. ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചാണ് തൊഴിലാളി സംഘടനകള്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം കിട്ടിയില്ലെങ്കില്‍ ആറ് മുതല്‍ സമരമുണ്ടാകുമെന്നാണ് പ്രഖ്യാപനം.
മെയ് മാസം 193 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം ലഭിച്ചിരുന്നു കെഎസ്ആര്‍ടിസിക്ക്. വീണ്ടും 50 കോടി കൂടി സര്‍ക്കാര്‍ അനുവദിച്ചു. എന്നിട്ടും മറ്റ് ബാധ്യതകള്‍ തീര്‍ത്തിട്ടേ ശമ്പളം കൊടുക്കൂ എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് സംഘടനകള്‍ പറയുന്നു.



