വിദ്വേഷ പ്രസംഗ കേസ്; പി സി ജോർജിന് വീണ്ടും നോട്ടീസ്, തിങ്കളാഴ്ച ഹാജരാകാൻ നിർദേശം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന് വീണ്ടും നോട്ടീസ്. ജൂൺ ആറിന് രാവിലെ 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പി.സിക്ക് നോട്ടീസ് അയച്ചത്. മെയ് 29ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പി.സി തൃക്കാക്കരയിലേക്കാണ് പോയത്.

തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ആരോഗ്യപരിശോധനയ്ക്ക് ഡോക്ടറെ കാണേണ്ടതുണ്ടെന്നും അതിനാൽ ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും പി.സി ജോർജ് മറുപടി നൽകിയിരുന്നു. പിന്നീട് പോലീസ് ഈ വിഷയത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ കേസിൽ തുടരന്വേഷണമുണ്ടാകില്ലെന്ന തരത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കാണിച്ച് പി.സി ജോർജിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച് തിങ്കളാഴ്ച അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം.