തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാമത് വാർഷിക പൊതുയോഗം ജൂൺ 5 ഞായറാഴ്ച നടക്കും
സ്വന്തം ലേഖകൻ
കോട്ടയം: തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാമത് വാർഷിക പൊതുയോഗം ജൂൺ 5 ഞായറാഴ്ച രാവിലെ 10 മണിക്ക് തോട്ടകം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രഞ്ജിത്ത് ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി മുഖ്യ പ്രഭാഷണവും, തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി.എൽ സെബാസ്റ്റ്യൻ അനുമോദനവും നിർവ്വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറോണ വ്യാപന കാലഘട്ടത്തിൽ തലയാഴം പഞ്ചായത്തിലെ ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ ചേർന്ന് ക്യാൻസർ, കിഡ്‌നി സംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നു രാേഗികളെ സഹായിക്കുന്നതിനു വേണ്ടി തുടങ്ങിയ കൂട്ടായ്മ ഇന്ന് ഒരു രജിസ്ട്രേഡ് ചാരിറ്റബിൾ സൊസൈറ്റിയായി മാറുകയായിരുന്നു. രണ്ട് വർഷം പിന്നിടുമ്പോൾ 60 പേർക്കായി 750000 ( ഏരലക്ഷം രൂപ). നൽകി കഴിഞ്ഞു.
തലയാഴം പഞ്ചായത്ത് പരിധിയിലുള്ള ആളുകൾക്കാണ് ചികിത്സാ സഹായം നൽകി വരുന്നത്. തലയാഴം പഞ്ചായത്ത് പരിധിയിലുള്ള 170 സർക്കാർ ജീവനക്കാരാണ് ഇതിലെ അംഗങ്ങൾ. തലയാഴം പഞ്ചായത്ത് പരിധിയിൽ നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികൾക്കായി പOനാേപകരണ വിതരണം, കുട്ടികൾക്കിടയിലെ കൃഷി അഭിരുചി വർദ്ധിപ്പിക്കുന്നതിനായി പച്ചക്കറി തൈകളുടെ വിതരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സൊസൈറ്റി നടത്തി വരുന്നു.
സൊസൈറ്റി അംഗങ്ങളുടെ പക്കൽ നിന്ന് മാത്രമാണ് ചാരിറ്റി പ്രവർത്തനത്തിനുള്ള തുക കണ്ടെത്തുന്നത്. തലയാഴം പഞ്ചായത്തിലെ മുഴുവൻ ജീവനക്കാരും ഈ സൊസൈറ്റിൽ അംഗങ്ങളായാൽ ലക്ഷകണക്കിനു രൂപ ഓരോ മാസവും സാധരണക്കാരായ രോഗികൾക്ക് നൽകാൻ പറ്റും. അതിനു വേണ്ടി പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണവും വാർഷിക പൊതുയോഗത്തിൽ നടത്തുന്നു. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ നിരവധി ജീവനക്കാരാണ് ഇതിലെ അംഗങ്ങൾ.
ഡോ.രാജുമോൻ ടി മാവുങ്കൽ ,വാർഡ് മെമ്പർ ധന്യാമോൾ എന്നിവർ ആശംസകൾ അറിയിക്കും. സൊസൈറ്റിയിലേക്ക് സുമനസ്സുകളായ അംഗങ്ങളെ ക്ഷണിക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് വാർഷിക പരിപാടികൾ നടത്തുന്നതെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.