മൂന്ന് താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ടു; ഗോൾ കീപ്പർ ആൽബീനോ ഗോമസ്, മധ്യനിര താരം സെയ്ത്യസെൻ സിങ്, ഭൂട്ടാനീസ് ഫോർവേഡ് ചെഞ്ചോ ഗ്യെൽറ്റ്ഷൻ എന്നിവരാണ് ക്ലബ് വിട്ടത്
സ്വന്തം ലേഖകൻ
കഴിഞ്ഞ സീസണുകളിൽ ടീമിലുണ്ടായിരുന്ന രണ്ട് താരങ്ങൾ കൂടി കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഗോൾ കീപ്പർ ആൽബീനോ ഗോമസ്, മധ്യനിര താരം സെയ്ത്യസെൻ സിങ്, ഭൂട്ടാനീസ് ഫോർവേഡ് ചെഞ്ചോ ഗ്യെൽറ്റ്ഷൻ എന്നിവരാണ് ക്ലബ് വിട്ടത്. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2020-21 സീസണിൽ ക്ലബിലെത്തിയ ബ്ലാസ്റ്റേഴ്സ് ആദ്യ സീസൺ മുഴുവൻ ക്ലബിൻ്റെ ഗോൾവല കാത്തു. ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തിയ താരം കഴിഞ്ഞ സീസണിനിടയിൽ പരുക്കേറ്റ് പുറത്താവുകയും പകരം പ്രഭ്സുഖൻ ഗിൽ എത്തുകയും ചെയ്തു. ഗോൾ കീപ്പറായി തകർപ്പൻ പ്രകടനം കാഴ്ചവച്ച പ്രഭ്സുഖൻ ഗിൽ ഒന്നാം നമ്പർ ഗോളി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെ ആൽബീനോയ്ക്ക് പകരം മുതിർന്ന ഗോൾ കീപ്പർ കരൺജിത് സിംഗിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. കരണുമായി ക്ലബ് കരാർ നീട്ടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ക്ലബ് ആൽബീനോയെ റിലീസ് ചെയ്തു. 2019 സീസൺ മുതൽ സെയ്ത്യാസെൻ ബ്ലാസ്റ്റേഴ്സിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group