video
play-sharp-fill

കണ്ണൂരിൽ   ഉഗ്ര സ്‌ഫോടന ശേഷിയുള്ള   ബോംബുകൾ കണ്ടെത്തി;  ബോംബുകൾ കണ്ടെത്തിയത് മുസ്ലിം ലീഗിന്റെ ശക്തി പ്രദേശത്തുനിന്ന്

കണ്ണൂരിൽ ഉഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബുകൾ കണ്ടെത്തി; ബോംബുകൾ കണ്ടെത്തിയത് മുസ്ലിം ലീഗിന്റെ ശക്തി പ്രദേശത്തുനിന്ന്

Spread the love

സ്വന്തം ലേഖിക

പാനൂർ: കണ്ണൂർ ജില്ലയിലെ പാനൂരിനടുത്ത് നിന്ന് ബോംബുകൾ കണ്ടെത്തി. കടവത്തൂർ നാറോൾ പീടികയിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നാണ് ഉഗ്ര സ്‌ഫോടന ശേഷിയുള്ള ആറ് നാടൻ ബോംബുകൾ കണ്ടെത്തിയത്.ഇന്ന് വൈകുന്നേരത്തോടെ അടച്ചിട്ട വീട് വൃത്തിയാക്കാൻ വന്ന വീട്ടുകാരാണ് വിറക് കൂനക്കുള്ളിൽ പെട്ടികൾക്കുള്ളിൽ സൂക്ഷിച്ച ബോംബുകൾ കണ്ടത്.

കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി ബോംബുകൾ നീക്കം ചെയ്തു.എസ്.ഡി.പി.ഐ – മുസ്ലിം ലീഗ് സ്വാധീന കേന്ദ്രമാണ് ഇത്.സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനുള്ള വർഗീയ -തീവ്രവാദ ശക്തികളുടെ നീക്കമാണ് ബോംബു ശേഖരണത്തിനു പിന്നിലെന്നും നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ തിരിച്ചറിയാനും ബോബുകൾ സൂക്ഷിച്ചവരെ കണ്ടെത്താനും ഊർജ്ജിത അന്വേഷണം നടത്താനും സിപിഐ എം തൃപ്രങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ ജില്ലയിയിൽ നിന്നും ബോംബുകൾ കണ്ടെത്തുന്നത് തുടർക്കഥയാവുകയാണ്. പാനൂർ പ്രദേശത്തുനിന്നും ഇത് ആദ്യമായല്ല ബോംബുകൾ കണ്ടെത്തുന്നത്.കണ്ണൂർ ജില്ലയിലെ അക്രമസംഭവങ്ങൾ തടയുമെന്ന് പൊലീസും രാഷ്ട്രീയ പ്രവർത്തകരും ഒരേപോലെ പറയുന്നുവെങ്കിലും പല രാഷ്ട്രീയ പാർട്ടികളുടെ ശക്തി കേന്ദ്രത്തിൽ നിന്നും ഇത്തരത്തിൽ ബോംബുകൾ കണ്ടെത്തുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.

മാസങ്ങൾക്കുമുമ്പേ ഒരു കല്യാണ ദിവസം ബോംബ് പൊട്ടി ആയിരുന്നു കണ്ണൂർ തോട്ടടയിൽ നിന്ന് ജിഷ്ണു എന്ന് യുവാവ് മരിച്ചത്. കണ്ണൂർ ജില്ലയിൽ ബോംബ് നിർമ്മാണം തുടർക്കഥയായി തുടരുന്നു എന്നതിന് ശക്തമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ നിന്നും തുടർച്ചയായി കണ്ടെടുക്കുന്ന ബോംബുകൾ.