
സ്വന്തം ലേഖിക
തൃക്കാക്കര: അതിശക്തമായ ത്രികോണ മത്സരം നടന്നുവെന്ന് വിലയിരുത്തപ്പെട്ട തൃക്കാക്കരയില്‍ യുഡിഎഫിൻ്റെ മുന്നേറ്റം.
പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വോട്ടുകള്‍ പതിനാലായിരത്തിലേക്ക് അടുക്കുകയാണ്. എന്‍ഡിഎയുടെ വോട്ട് ആയിരം കടന്നു.
വോട്ട് നില
യുഡിഎഫ്-27711
എൽഡിഎഫ്-16795
എൻഡിഎ-5386
തൃക്കാക്കരയില്‍ യുഡിഎഫ് അനുകൂല ട്രെന്‍ഡ് അണികളെ ആവശത്തിലാഴ്ത്തിയിരിക്കുകയാണ്. പലയിടങ്ങളിലും മുദ്രാവാക്യം വിളികളെല്ലാം ആരംഭിച്ചുകഴിഞ്ഞു.
തൃക്കാക്കരയിലെ നഗരകേന്ദ്രങ്ങലില്‍ എല്‍ഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി. പോളിംഗ് കുറഞ്ഞ് ബൂത്തുകളില്‍ പോലും ഉമാ തോമസ് തന്നെയാണ് മുന്നില്‍.
തൃക്കാക്കരയില്‍ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാന്‍ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊന്‍തൂവലായ് മാറുകയും ചെയ്യും



