
സ്വന്തം ലേഖകൻ
കൊച്ചി: മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പങ്കാളിക്കൊപ്പം താമസിക്കാന്‍ നിയമസഹായം തേടി സ്വവര്‍ഗാനുരാഗിയായ യുവതിയുടെ കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. ആലുവ സ്വദേശി ആദില നസ്രീനാണ് പൊലീസിനെ സമീപിച്ചത്. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് ആദിലയുടെ പങ്കാളി. യാഥാസ്ഥിക കാഴ്പ്പാടുകളെ മാറ്റി നിര്‍ത്തിയാല്‍ ആരുടെയും കണ്ണ് നനയിക്കുന്നതാണ് ആദിലയുടെ പ്രണയകഥ.
ഒരുമിച്ച് ജീവിക്കാമെന്ന ഹൈക്കോടതി വിധിയുടെ ആശ്വാസത്തിലാണ് പങ്കാളികളായ ആദിലയും ഫാത്തിമ നൂറയും. പ്ലസ് വണ്ണിൽ തുടങ്ങിയ പരിചയം പ്രണയമായി മാറുകയായിരുന്നുവെന്ന് ഫാത്തിമ നൂറ പറയുന്നു. ആദിലയോട് ആദ്യം ഒരു സ്പാർക്ക് തോന്നിയത് പ്ലസ് ടുവിന് പഠിക്കുമ്പോഴാണെന്ന് നൂറ വെളിപ്പെടുത്തുന്നു. . ആദിലയും തന്റെ പ്രതികരണം അറിയിച്ചു. പ്രണയം പതുക്കെ അസ്ഥിക്ക് പിടിക്കുകയായിരുന്നു എന്നാണ് ആദില പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ആദിലയുടെ വീട്ടിൽ നിന്നും എന്നെ പിടിച്ചുകൊണ്ട് പോയി. സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. അതിനുശേഷം, ഇസ്ളാമികപരമായ കൗൺസിലിംഗിന് വീട്ടുകാർ നിർബന്ധിച്ച് കൊണ്ടുപോയി. ഞങ്ങളെ സൗദിയിലേക്ക് കൊണ്ടുപോകുമെന്ന് അവർ പറഞ്ഞു. വലിയൊരു കടമ്പയായിരുന്നു അത്. എനിക്ക് ആദിലയെ പോലും വിളിക്കാൻ ഫോൺ ഉണ്ടായിരുന്നില്ല. സൗദിയിൽ ഇതിന് അംഗീകാരമില്ല’, നൂറ പറയുന്നു.
നൂറയെ തിരിച്ച് കിട്ടണമെന്ന ആവശ്യവുമായി ആദില രംഗത്തെത്തിയത് മുതൽ ഒരുവിഭാഗം ആളുകൾ ഇവർക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടത്തുന്നത്. സംസ്കാരം പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന പ്രബുദ്ധ കേരളത്തിലെ സദാചാര ആങ്ങളമാരോട് ‘ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടണം’ എന്ന് പറയുകയാണ് ആദില.
സമൂഹം എന്ത് പറയുന്നുവെന്നത് തങ്ങൾ കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഇവർ, ഇനിയെങ്കിലും ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടണമെന്നും ആവശ്യപ്പെടുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് തങ്ങൾക്ക് നീതി കിട്ടിയില്ലെന്നും ആദിലയും നൂറയും ഒരേസ്വരത്തിൽ വ്യക്തമാക്കുന്നു. നൂറയെ പിടിച്ചുകൊണ്ടു പോകാന്‍ വന്നതില്‍ ഒരു പൊലീസുകാരനുമുണ്ടായിരുന്നുവെന്നും ആദില വെളിപ്പെടുത്തുന്നു. താമരശ്ശേരി പൊലീസ് തുടക്കം മുതൽ തങ്ങളുടെ മാതാപിതാക്കളുടെ പക്ഷത്തായിരുന്നുവെന്നും ഇവർ പറയുന്നു.
28ന് ആദില ബിനാനിപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 30ന് വൈകിട്ട് ആദില ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് നൂറയെ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഒരുമിച്ചു ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വീട്ടുകാര്‍ രേഖാമൂലം നല്‍കിയ അറിയിപ്പ് പൊലീസ് ഹാജരാക്കി. ഒരുമിച്ചു ജീവിക്കാനാണ് താത്പര്യമെന്ന് ഇരുവരും അറിയിച്ചതോടെ കോടതി നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടു.



