
സ്വന്തം ലേഖകൻ
കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റ് എസ് ആർ ഡയഗണോസ്റ്റിക് ലാബുമായി ചേർന്ന് ഹോട്ടൽ മേഖലകളിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ആദ്യഘട്ടത്തിൽ 350 ഓളം തൊഴിലാളികൾക്ക് വിവിധ ടെസ്റ്റുകൾ നടത്തി ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആയിരത്തോളം തൊഴിലാളികൾക്ക് പരിശോധനകൾക്കു ശേഷം ഹെൽത്ത് കാർഡ് ഉടനെ തന്നെ നൽകുവാനാണ് സംഘടനയുടെ തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ കോട്ടയം ജില്ലയിൽ വിവിധ യൂണിറ്റുകളിൽ ഹൈജീൻ മോണിറ്ററിംഗ് സംവിധാനം ശക്തമായിത്തന്നെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ ട്രെയിനിംഗ് ലഭിച്ച സംഘടനയിലെ അംഗങ്ങൾ തന്നെ വിവിധ സ്ഥാപനങ്ങളിൽ കൃത്യമായി പരിശോധനകൾ നടത്തുകയും പോരായ്മകൾ ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന സംവിധാനമാണ് ഹൈജീൻ മോണിറ്ററിംഗ് സംവിധാനം.
കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് അതിന്റെ ഗുണനിലവാരം ഉറപ്പു വരുത്താനുള്ള സംവിധാനവും സംഘടന ഒരുക്കുന്നുണ്ട്. ആദ്യഘട്ടത്തിലെ ഹെൽത്ത് കാർഡിനുള്ള അപേക്ഷ കൾ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എൻ. പ്രതീഷ്, കോട്ടയം യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ, ട്രഷറർ എ.എസ് പ്രേമി എന്നിവർ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ അലക്സ് കെ.ഐസക് , കോട്ടയം സർക്കിൾ ഓഫീസർ ഷെറിൻ സാറ ജോർജ് എന്നിവർക്ക് കൈമാറി.



