video
play-sharp-fill

Friday, May 23, 2025
HomeUncategorizedമത്സര പോരാട്ടം മുറുകുന്നു; ചരിത്രം ആവർത്തിക്കാനൊരുങ്ങി കോഴിക്കോട്

മത്സര പോരാട്ടം മുറുകുന്നു; ചരിത്രം ആവർത്തിക്കാനൊരുങ്ങി കോഴിക്കോട്

Spread the love


സ്വന്തം ലേഖകൻ

ആലപ്പുഴ: 59-ാം സംസ്ഥാന സ്‌കൂൾ കലോത്സവം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. 75 ഇനങ്ങളാണ് ഇന്ന് മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ഓരോ നിമിഷം ചെല്ലുംതോറും ശക്തമാവുകയാണ്. 38 ശതമാനം മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട്പോയിന്റ് വ്യത്യാസത്തിൽ പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്.

ആർഭാടങ്ങളില്ലെങ്കിലും കലോത്സവത്തിൽ മത്സരങ്ങളുടെ ആവേശത്തിന് തെല്ലും കുറവില്ല. കുച്ചിപ്പുടി, മാർഗ്ഗംകളി, തിരുവാതിര, കോൽകളി ഹയർ സെക്കൻഡറി വിഭാഗം നാടകം എന്നിങ്ങനെ ജനപ്രിയ ഇനങ്ങഓണ് രണ്ടാം ദിവസം വേദികളിൽ എത്തുന്നത്.ഒന്നാം ദിനത്തിലെ പോലെ തന്നെ രണ്ടാം ദിനത്തിലെ മത്സരങ്ങൾ ആരംഭിക്കാനും വൈകി. ഇന്ന് അവധി ദിനം ആയതിനാൽ ആദ്യ ദിവസത്തെ അപേക്ഷിച്ച് ആസ്വാദകരും നിരവധിയാണ്. പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം മുന്നേറുമ്പോൾ തൊട്ടുപിന്നിൽ കണ്ണൂരും തൃശൂരും പൊരുതുകയാണ്. ഹയർസെക്കന്ററി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി, ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം, ഹൈസ്‌കൂൾ വിഭാഗം തിരുവാതിര, പരിചമുട്ടുകളി, കോൽക്കളി, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് വേദിയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments