video
play-sharp-fill
സെല്‍ഫി എടുക്കുന്നതിനിടെ  സഹോദരങ്ങള്‍ ഉൾപ്പടെ  മൂന്ന് കുട്ടികള്‍ ഒഴുക്കിൽപെട്ട സംഭവം ;കാണാതായ  പത്തനംതിട്ട സ്വദേശി  അപര്‍ണയ്ക്കായുള്ള  തെരച്ചില്‍ തുടരുന്നു;പെൺകുട്ടിയെ കാണാതായത് അടിയൊഴുക്കും ആഴവുമുള്ള സ്ഥലത്ത്

സെല്‍ഫി എടുക്കുന്നതിനിടെ സഹോദരങ്ങള്‍ ഉൾപ്പടെ മൂന്ന് കുട്ടികള്‍ ഒഴുക്കിൽപെട്ട സംഭവം ;കാണാതായ പത്തനംതിട്ട സ്വദേശി അപര്‍ണയ്ക്കായുള്ള തെരച്ചില്‍ തുടരുന്നു;പെൺകുട്ടിയെ കാണാതായത് അടിയൊഴുക്കും ആഴവുമുള്ള സ്ഥലത്ത്


സ്വന്തം ലേഖിക

കൊല്ലം: സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിക്കായി തെരച്ചില്‍ തുടരുന്നു. സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളാണ് ഒഴുക്കില്‍ പെട്ടത്.

കുണ്ടയം അഞ്ജന വിലാസത്തില്‍ അനുഗ്രഹ, സഹോദരന്‍ അഭിനവ്, പത്തനംതിട്ട കൂടല്‍ മനോജ് ഭവനില്‍ അപര്‍ണ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. അനുഗ്രഹയെയും അഭിനവിനെയും നാട്ടുകാര്‍ ചേര്‍ന്നു രക്ഷപ്പെടുത്തി. എന്നാല്‍ അപര്‍ണയെ കാണാതാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലടയാര്‍ കുണ്ടയം കുറ്റിമൂട്ടില്‍ കടവിലാണ് വീഡിയോ എടുക്കുന്നതിനിടെ സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെ 11 മണിക്കാണ് അപകടം. സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപര്‍ണ.

ഇതിനിടെ അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനൊപ്പം കല്ലടയാറ്റിലെ കടവിലേക്ക് പോയതാണ് ഇരുവരും. അവിടെവച്ച്‌ അഭിനവ്, അനുഗ്രഹയുടെയും അപര്‍ണയുടെയും വിഡിയോ എടുക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഭിനവും ഒഴുക്കില്‍പ്പെട്ടു.

കടവില്‍നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെ മീന്‍പിടിക്കുകയായിരുന്നവരാണ് അനുഗ്രഹയെയും അഭിനവിനെയും രക്ഷിച്ചത്. ഒഴുക്കില്‍പ്പെട്ട അപര്‍ണയെ രക്ഷിക്കാന്‍ ഇവര്‍ക്കായില്ല. കൊല്ലത്തു നിന്നെത്തിയ സ്‌കൂബ ടീം, പത്തനാപുരത്തു നിന്നെത്തിയ അഗ്‌നിരക്ഷാ യൂണിറ്റ് എന്നിവരാണ് അപര്‍ണയ്ക്കായി തിരച്ചില്‍ നടത്തുന്നത്. അടിയൊഴുക്കും ആഴവുമുള്ള സ്ഥലമാണ് ഇതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.