പത്താം ക്ലാസ് പാസായവര്‍ക്ക് ഗ്രാമീണ്‍ ഡാക് സേവക് ആകാം;പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 ഒഴിവുകളാണുള്ളത്. indiapostgdsonline.gov.in ല്‍ ഓണ്‍ലൈന്‍ അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ജിഡിഎസ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകരുടെ പ്രായം 40 വയസ്സില്‍ കൂടാന്‍ പാടില്ല. രജിസ്ട്രേഷന് 2022 മെയ് 2 തിങ്കളാഴ്ച മുതലാണ് ആരംഭിച്ചത്. രജിസ്ട്രേഷനുള്ള അവസാന തീയതി 2022 ജൂണ്‍ 5 ആണ്.
ഉദ്യോഗാര്‍ത്ഥികളെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് തെരഞ്ഞെടുക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ തസ്തികയില്‍ 12000 രൂപയായിരിക്കും സാലറി. എബിപിഎം/ ഡാക് സേവകിന് 10000. പരീക്ഷയില്ല, മെറിറ്റ് ലിസ്റ്റ് പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക. മെയ് 2 മുതല്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചു. ജൂണ്‍ 5 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്യോഗാര്‍ത്ഥിക്ക് ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ച, പത്താം ക്ലാസ് സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതുപോലെ തന്നെ ഉദ്യോഗാര്‍ത്ഥി പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. എല്ലാ GDS പോസ്റ്റുകള്‍ക്കും സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ് ഒരു മുന്‍വ്യവസ്ഥയാണ്. ഒരു സ്കൂട്ടറോ മോട്ടോര്‍ സൈക്കിളോ ഓടിക്കാന്‍ അറിയാവുന്ന ഉദ്യോഗാര്‍ത്ഥിയാണെങ്കില്‍, അത് സൈക്ലിംഗിനെക്കുറിച്ചുള്ള അറിവായി കണക്കാക്കാം. കുറഞ്ഞ പ്രായപരിധി – 18 വയസ്സ് ആണ്. പരമാവധി പ്രായപരിധി – 40 വയസ്സ്
ഉദ്യോഗാര്‍ത്ഥിയുടെ മെറിറ്റ് സ്ഥാനവും സമര്‍പ്പിച്ച പോസ്റ്റുകളുടെ മുന്‍ഗണനയും അടിസ്ഥാനമാക്കി സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്. ഇത് നിയമങ്ങള്‍ക്കനുസൃതമായി, എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമായിരിക്കും. അപേക്ഷ ഓണ്‍ലൈനായി https://indiapostgdsonline.gov.in എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കാം.