സ്വന്തം ലേഖകൻ
ആലപ്പുഴ: വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്റെ മകളെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചയാളാണ് പി സി ജോര്‍ജെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജഗതിയുടെ മകളുടെ പാര്‍വതിയെന്ന പേര് അല്‍ഫോന്‍സയാക്കി മാറ്റി. ഇത്രത്തോളം മത വര്‍ഗീയത ആര്‍ക്കുണ്ടെന്നും വെള്ളാപ്പള്ളി നടേശന് ചോദിച്ചു.
പി സി ജോര്‍ജ് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വാ തുറക്കുന്ന ആളാണ്. അദ്ദേഹം തോന്നുന്നത് പോലെ എല്ലാവരെയും തള്ളി പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.