
സ്വന്തം ലേഖകൻ
കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പേരിൽ വന്ന അശ്ലീല വീഡിയോയും തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . തൃക്കാക്കര കോണ്‍ഗ്രസിന്‍റെ ഉറച്ചകോട്ടയാണ്, ഒരു സ്ഥാനാർഥിക്കെതിരെയും വ്യാജ വീഡിയോ നിർമിച്ച് തെരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നുമാണ് സുധാകരൻ പറഞ്ഞത്.
വ്യാജ വീഡിയോ നിര്‍മിച്ചവരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ സർക്കാരിനും പൊലീസിനും മടിയാണ്. ഇത്തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിച്ചതിന്‍റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതിൽ നിന്നും നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് സിപിഎം നേതാക്കളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകാരിക വിഷയമാക്കിയുയര്‍ത്തി തൃക്കാക്കരയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിത്വമായി ബന്ധപ്പെട്ടുയർന്ന തർക്കമാണോ വ്യാജ വീഡിയോ പിന്നിലുള്ളതെന്ന് അന്വേഷിക്കണം. വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ സിപിഎം പ്രവർത്തകരുമുണ്ട്. ഇക്കാര്യത്തിൽ പൊലീസ് എകെജി സെന്‍ററിലെ നിര്‍ദ്ദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.