ഇന്ന് ആർത്തവ ശുചിത്വ ദിനം ; അയിത്തം നിലനിൽക്കുന്ന ഈ കാലഘട്ടത്തിലും ചർച്ചകളും ബോധവത്കരണവുമെല്ലാം പെൺ സംസാരങ്ങളിൽ ഒതുങ്ങുന്നു ; ആർത്തവ ശുചിത്വ ദിനത്തിൽ പറയാനുള്ളത്

Spread the love

സ്വന്തം ലേഖിക

കൊച്ചി: ആർത്തവത്തെക്കുറിച്ചുള്ള ചർച്ചകളും ബോധവത്കരണവുമെല്ലാം പെൺ സംസാരങ്ങളിൽ ഒതുങ്ങുമ്പോൾ, സ്ത്രീകൾ ഇക്കാലങ്ങളിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടാതെ പോയിരുന്നു.

മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലൂടെയാണ് ഓരോ സ്ത്രീയും ഈ ദിനങ്ങളിലൂടെ കടന്നുപോകുന്നത്. അടുത്തകാലത്ത് സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങൾ ചെറിയതോതിലെങ്കിലും ചർച്ചചെയ്യപ്പെടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014-ൽ ജർമനിയിലെ സർക്കാരിതര സംഘടനയായ വാഷ് യുണൈറ്റഡ് ആണ് മേയ് 28 ആർത്തവ ശുചിത്വദിനമായി പ്രഖ്യാപിച്ചത്. പിന്നീട് ലോകത്തെ എല്ലാ ആരോഗ്യസംഘടനകളും ഈ ദിനം ആർത്തവ ബോധവത്കരണ ദിനമായി ആചരിക്കുന്നു.

*മെൻസ്ട്രുവൽ കപ്പ് അവബോധം കൂട്ടാം

ഒരു സ്ത്രീ ഒരുവർഷം ഏകദേശം 160 സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുക. ഇത്തരത്തിൽ കണക്കാക്കിയാൽ ഒരു മെൻസ്ട്രുവൽ കപ്പ് 780 സാനിറ്ററി നാപ്കിനുകൾക്ക് പകരമാണ്. ഇതുണ്ടാക്കുന്ന ചെലവിന് പുറമേ, പ്രകൃതിദത്തമായ ദോഷങ്ങൾ വേറെയുമുണ്ട്.

ഇതിൽ നിന്നെല്ലാം മോചനമാണ് മെൻസ്ട്രുവൽ കപ്പിലൂടെ ലഭിക്കുക. ആർത്തവരക്തം പുറത്തേക്കുവരാതെതന്നെ സെർവിക്സിൽ വെച്ച് കപ്പിലേക്ക് ശേഖരിക്കുമെന്നതിനാൽത്തന്നെ ആർത്തവസമയത്തുണ്ടാകുന്ന അലർജിയും മറ്റ് പ്രശ്നങ്ങളും ഉണ്ടാകില്ല.

*അവർ വെറുതേ പറയുന്നതല്ല

ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിൽ സ്ത്രീകളിൽ കാണുന്ന ദേഷ്യവും മൂഡ് സ്വിങ്‌സുമൊന്നും അവർ മെനയുന്ന കഥകളല്ല. ശാരീരികമായുണ്ടാകുന്ന വയറുവേദന, തലവേദന, ശരീരവേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾക്ക് പുറമേയാണ് ഹോർമോൺ വ്യതിയാനംകൊണ്ടുള്ള മാറ്റങ്ങൾ. ദേഷ്യം, പിരിമുറുക്കം, ശ്രദ്ധയില്ലായ്മ, ഉറക്കമില്ലായ്മ, മാറിവരുന്ന വികാരങ്ങൾ എന്നിവയെല്ലാം ഇതിനോട് ചേർത്തുവായിക്കാം. ഇവ ഒരളവിലധികം കൂടുകയാണെങ്കിൽ ചികിത്സ തേടേണ്ടിവരും.

*ഇന്നും അയിത്തം നിലനിൽക്കുന്നു

ആർത്തവ ശുചിത്വ ബോധവത്കരണം നടത്തുന്ന ‘ദ റെഡ് ലോട്ടസ്’ എന്ന ആശയത്തോടൊപ്പം പ്രവർത്തിച്ചുതുടങ്ങിയപ്പോഴാണ് സമൂഹത്തിൽ ഇന്നും ആർത്തവ അയിത്തം നിലനിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. താഴെക്കിടയിൽ കൂടുതൽ ബോധവ്തകരണവും ശരിയായ രീതിയിലുള്ള പ്രവർത്തനങ്ങളും കേരളമടക്കമുള്ള സ്ഥലങ്ങളിൽ നടത്തേണ്ടതുണ്ട്.