
സ്വന്തം ലേഖകൻ
വയനാട്: നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ദുർഗാപ്രസാദ്, പശ്ചിമബംഗാൾ സ്വദേശിയായ തുളസീറാം എന്നിവരാണ് മരിച്ചത്. വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപമായിരുന്നു വാഹനാപകടം.
കാറിടിച്ച് പുഴയിൽ വീണ തുളസീറാമിനെ ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്. ദുർഗാപ്രസാദ് വയനാട് മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്. തോണിച്ചാൽ സ്വദേശികളായ ടോബിൻ,അമൽ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോബിനെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ കാർ യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. പൊലീസ് അന്വേഷണം ആരംഭിച്ചു.