video
play-sharp-fill
ജില്ലയിൽ കാ​ല​വ​ര്‍​ഷം സേ​ഫ് ആ​ക്കാ​ന്‍ നിര്‍ദേശങ്ങളുമായി പൊലീ​സ്; സേ​​ഫ് കോ​​ട്ട​​യം എ​​ന്ന പേ​​രി​​ല്‍ സാ​​മൂ​​ഹ്യ സു​​ര​​ക്ഷി​​ത​​ത്വ ക്യാമ്പെയി​​ന്‍ സം​​ഘ​​ടി​​പ്പി​​ക്കും

ജില്ലയിൽ കാ​ല​വ​ര്‍​ഷം സേ​ഫ് ആ​ക്കാ​ന്‍ നിര്‍ദേശങ്ങളുമായി പൊലീ​സ്; സേ​​ഫ് കോ​​ട്ട​​യം എ​​ന്ന പേ​​രി​​ല്‍ സാ​​മൂ​​ഹ്യ സു​​ര​​ക്ഷി​​ത​​ത്വ ക്യാമ്പെയി​​ന്‍ സം​​ഘ​​ടി​​പ്പി​​ക്കും

സ്വന്തം ലേഖിക

കോ​​ട്ട​​യം: കാ​​ല​​വ​​ര്‍​​ഷ സ​​മ​​യ​​ത്ത് പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വ​​നും സ്വ​​ത്തി​​നും സു​​ര​​ക്ഷി​​ത​​ത്വം ഉ​​റ​​പ്പ് വ​​രു​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ലാ പൊലീ​​സ് ചീ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സേ​​ഫ് കോ​​ട്ട​​യം എ​​ന്ന പേ​​രി​​ല്‍ സാ​​മൂ​​ഹ്യ സു​​ര​​ക്ഷി​​ത​​ത്വ ക്യാമ്പെയി​​ന്‍ സം​​ഘ​​ടി​​പ്പി​​ക്കും.

അ​​ടു​​ത്ത​​കാ​​ല​​ത്ത് വെ​​ള്ള​​ത്തി​​ല്‍​വീ​​ണും ഒ​​ഴു​​ക്കി​​ല്‍​​പ്പെ​​ട്ടും മ​​ണ്ണി​​ടി​​ഞ്ഞു വീ​​ണും നി​​ര​​വ​​ധി അ​​പ​​ക​​ട​​ങ്ങ​​ളു​​ണ്ടാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് പൊലീ​​സ് ക്യാമ്പെയി​​ന്‍ ന​​ട​​ത്തു​​ന്ന​​ത്. മ​​ഴ​​ക്കാ​​ല​​ത്തു​​ണ്ടാ​​കാ​​വു​​ന്ന അ​​പ​​ക​​ട സാ​​ധ്യ​​ത​​ക​​ളെ​​പ്പ​​റ്റി​​യും അ​​പ​​ക​​ട​​ങ്ങ​​ള്‍ എ​​ങ്ങ​​നെ ഒ​​ഴി​​വാ​​ക്കാ​​മെ​​ന്ന​​തി​​നെ​​പ്പ​​റ്റി​​യും പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​​ക്ക് സു​​ര​​ക്ഷാ നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ ന​​ല്‍​​കു​​ക​​യാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​​തി​​നാ​​യി വ്യാ​​പ​​ക പ്ര​​ചാ​​ര​​ണ​​ങ്ങ​​ളും ബോ​​ര്‍​​ഡു​​ക​​ളും വാ​​ട്സ്ആ​​പ്പ് സ​​ന്ദേ​​ശ​​ങ്ങ​​ളും ന​​ല്‍​​കും.
കാ​​ല​​വ​​ര്‍​​ഷ സ​​മ​​യ​​ത്തെ സു​​ര​​ക്ഷാ നി​​ര്‍​​ദേ​​ശ​​ങ്ങ​​ള്‍
മ​​ഴ​​ക്കാ​​ല​​ത്തും വെ​​ള്ള​​പ്പൊ​​ക്ക സ​​മ​​യ​​ങ്ങ​​ളി​​ലും ന​​ദി​​ക​​ളി​​ലും പാ​​റ​​മ​​ട​​ക​​ളി​​ലും ചെ​​റു​​തോ​​ടു​​ക​​ളി​​ലും വെ​​ള്ള​​ക്കെ​​ട്ടു​​ക​​ളി​​ലും കു​​ട്ടി​​ക​​ളെ കു​​ളി​​ക്കാ​​ന്‍ പോ​​കു​​ന്ന​​തി​​നു ക​​ര്‍​​ശ​​ന നി​​യ​​ന്ത്ര​​ണം ഏ​​ര്‍​​പ്പെ​​ടു​​ത്ത​​ണം. വെ​​ള്ള​​പ്പൊ​​ക്ക സ​​മ​​യ​​ത്ത് തോ​​ടു​​ക​​ളി​​ല്‍ കു​​ളി​​ക്കു​​ന്ന​​തും മീ​​ന്‍ പി​​ടി​​ക്കു​​ന്ന​​തും പൂ​​ര്‍​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്ക​​ണം.
വെ​​ള്ള​​ക്കെ​​ട്ടി​​ലൂ​​ടെ​​യു​​ള്ള ന​​ട​​ത്തം, യാ​​ത്ര എ​​ന്നി​​വ ഒ​​ഴി​​വാ​​ക്കു​​ക.

വ​​ള്ളം/​​ച​​ങ്ങാ​​ടം മു​​ത​​ലാ​​യ​​വ​​യി​​ല്‍ തു​​ഴ​​യാ​​ന്‍ ഇ​​റ​​ങ്ങു​​ന്ന​​തും ഒ​​ഴി​​വാ​​ക്ക​​ണം. മ​​ദ്യ​​പി​​ച്ച​​ശേ​​ഷം യാ​​തൊ​​രു കാ​​ര​​ണ​​വ​​ശാ​​ലും വെ​​ള്ള​​ത്തി​​ലി​​റ​​ങ്ങു​​വാ​​ന്‍ പാ​​ടി​​ല്ല. പ്ര​​ള​​യ​​സ​​മ​​യ​​ത്ത് താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലോ, പു​​ഴ​​യോ​​ര​​ങ്ങ​​ളി​​ലോ താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍ സു​​ര​​ക്ഷി​​ത സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് താ​​മ​​സം മാ​​റ്റ​​ണം.

വീ​​ട്ടു​​മു​​റ്റ​​ത്ത് ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യ​​തോ, തു​​റ​​ന്നി​​ട്ട​​തോ ആ​​യ കു​​ഴി​​ക​​ള്‍ ഉ​​ണ്ടെ​​ങ്കി​​ല്‍ മൂ​​ടി​​വ​യ്ക്കു​​ക. മ​​തി​​ലു​​ക​​ള്‍, കി​​ണ​​റു​​ക​​ള്‍, കു​​ന്നി​​ന്‍ ചെ​​രു​​വു​​ക​​ള്‍, മ​​ണ്‍​തി​​ട്ട​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ള്ള ജോ​​ലി​​ക​​ള്‍ ഒ​​ഴി​​വാ​​ക്ക​​ണം.

കി​​ണ​​റി​​നു പാ​​ര​​പ്പെ​​റ്റ് കെ​​ട്ടു​​ക​​യോ മൂ​​ടി വ​യ്​​ക്കു​​ക​​യോ ചെ​​യ്യ​​ണം.
ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ കി​​ണ​​റു​​ക​​ളും, കു​​ഴി​​ക​​ളും മൂ​​ടു​​ക​​യോ, അ​​ല്ലെ​​ങ്കി​​ല്‍ മ​​തി​​യാ​​യ അ​​ക​​ല​​ത്തി​​ല്‍ വേ​​ലി​​കെ​​ട്ടി സു​​ര​​ക്ഷി​​ത​​മാ​​ക്കു​​ക​​യോ ചെ​​യ്യ​​ണം.
ഒ​​ഴു​​ക്കി​​ല്‍​പ്പെ​​ടു​​ന്ന ആ​​ളെ ര​​ക്ഷി​​ക്കാ​​ന്‍ മ​​തി​​യാ​​യ സു​​ര​​ക്ഷ​​യി​​ല്ലാ​​തെ പു​​റ​​കെ ചാ​​ടു​​ന്ന​​ത് പോ​​ലു​​ള്ള സാ​​ഹ​​സി​​ക പ്ര​​വ​​ര്‍​​ത്തി​​ക​​ള്‍ ചെ​​യ്യാ​​തി​​രി​​ക്കു​​ക.

ഇ​​ത്ത​​രം ഘ​​ട്ട​​ങ്ങ​​ളി​​ല്‍ ഫ​​യ​​ര്‍ ആ​​ന്‍​​ഡ് റെ​​സ്ക്യു, നാ​​വി​​ക സേ​​ന, പൊലീ​​സ് എ​​ന്നി​​വ​​യു​​ടെ സ​​ഹാ​​യം തേ​​ടു​​ക.
രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ ജ​​നാ​​ല​​ക​​ളും വാ​​തി​​ലു​​ക​​ളും അ​​ട​​ച്ചെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക.

കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന കെ​​ട്ടി​​ട​​ങ്ങ​​ള്‍ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ചെ​​യ്യു​​ക​​യോ, മ​​ഴ​​ക്കാ​​ല​​ത്ത് ഇ​​ത്ത​​രം കെ​​ട്ടി​​ട​​ങ്ങ​​ളി​​ലെ താ​​മ​​സം ഒ​​ഴി​​വാ​​ക്കു​​ക​​യോ ചെ​​യ്യ​​ണം.
മൊ​​ബൈ​​ല്‍ ഫോ​​ണി​​ല്‍ ആ​​വ​​ശ്യ​​ത്തി​​നു​​ള്ള ചാ​​ര്‍​​ജ് ഉ​​ണ്ടെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക. പ​​വ​​ര്‍ ബാ​​ങ്ക്, ടോ​​ര്‍​​ച്ച്‌, എ​​മ​​ര്‍​​ജ​​ന്‍​​സി ലൈ​​റ്റു​​ക​​ള്‍ എ​​ന്നി​​വ ചാ​​ര്‍​​ജ് ചെ​​യ്ത് വ​​യ്ക്കു​​ക.

പൊലീ​​സി​​ന്‍റെ​​യും ഫ​​യ​​ര്‍ ഫോ​​ഴ്സി​​ന്‍റെ​​യും അ​​ട​​ക്ക​​മു​​ള്ള അ​​ത്യാ​​വ​​ശ്യ ഹെ​​ല്‍​​പ് ലൈ​​ന്‍ ന​​മ്പറു​​ക​​ള്‍ മൊ​​ബൈ​​ല്‍ ഫോ​​ണി​​ല്‍ സേ​​വ് ചെ​​യ്ത് വ​യ്ക്കു​​ക​​യോ, എ​​വി​​ടെ​​യെ​​ങ്കി​​ലും കു​​റി​​ച്ചി​​ടു​​ക​​യോ ചെ​​യ്യു​​ക.