video
play-sharp-fill

ഒടിയൻ വിസ്മയിപ്പിക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, 31 രാജ്യങ്ങളിൽ

ഒടിയൻ വിസ്മയിപ്പിക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, 31 രാജ്യങ്ങളിൽ

Spread the love

സ്വന്തം ലേഖകൻ

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒടിയൻ വരികയാണ്. ഡിസംബർ പതിനാലിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും വിദേശത്തുള്ള പ്രധാന സെന്ററുകളിലുമെല്ലാം ഒരുമിച്ചായിരിക്കും റിലീസ്. ഇന്ത്യ ഉൾപ്പെടെ 31രാജ്യങ്ങളിൽ ഒടിയൻ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. 31 ഓളം വിദേശ രാജ്യങ്ങളിൽ സിനിമ പ്രദർശനത്തിനെത്തുമെന്ന കാര്യം സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ ആണ് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വന്നതാണോ എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങളില്ല. ഫ്രാൻസിൽ എത്തുന്ന ആദ്യ മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും ഒടിയൻ സ്വന്തമാക്കി. മലയാള പതിപ്പ് മാത്രമാണ് വിദേശ സെന്ററുകളിൽ എത്തിക്കുന്നത്. ഇംഗ്ലീഷ് സബ് ടൈറ്റിലോട് കൂടിയായിരിക്കും പ്രദർശനം. തമിഴ്, തെലുങ്ക് പതിപ്പുകളിലും ഇതേ ദിവസം തന്നെ റിലീസ് ചെയ്യും.

കേരളത്തിൽ വമ്പൻ റിലീസിനൊരുങ്ങുന്ന ഒടിയന്റെ റിലീസ് ദിവസം 300 ഓളം ഫാൻസ് ഷോ ആണ് ഉണ്ടാവുക. കേരളത്തിന് അത്ര സുപരിചിതമല്ലാത്ത ഒടിയന്മാരെ കുറിച്ചുള്ള കഥയുമായിട്ടാണ് സിനിമയുടെ വരവ്. ഫാന്റസി ഗണത്തിലുള്ളൊരു ഒരു മാസ് ആക്ഷൻ എന്റർടെയിനറായിരിക്കും ഒടിയനെന്നാണ് സൂചന. മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യരാണ് ചിത്രത്തിലഭിനയിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. റിലീസിനെത്തുന്ന സിനിമ മലയാളക്കരയിൽ പുതിയൊരു വിസ്മയം തീർക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group