കോട്ടയത്ത് ​​കന്യാ​​സു​​ര​​ക്ഷാ പ​​ദ്ധ​​തിയുടെ പേരിൽ കബളിപ്പിക്കൽ​​; ക​​ള​​ക്ട​​റേ​​റ്റ് കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള ഇ​​ട​​പാ​​ടാ​​യ​​തി​​നാ​​ല്‍ ജ​​നം ക​​ണ്ണു​​മ​​ട​​ച്ചു വി​​ശ്വ​​സി​​ച്ചു; കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​യു​​​​മ്പോ​​​​ള്‍ 20,000 രൂ​​​​പ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നു​​​​ള്ള വാ​​​​ഗ്ദാ​​​​നത്തിൽ വീണവർ ആ​​​​റാ​​​​യി​​​​രം അ​​​​ല്ലെ​​​​ങ്കി​​​​ല്‍ എ​​​​ണ്ണാ​​​​യി​​​​രം രൂ​​​​പ​​​​യാ​​​​ണു പ​​​​ര​​​​മാ​​​​വ​​​​ധി ല​​​​ഭി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ എന്നറിഞ്ഞതോടെ വെട്ടിലായി; പ​​റ്റി​​ക്കു​​വാ​​ണേ​​ല്‍ ഇ​​ങ്ങ​​നെ പ​​റ്റി​​ക്ക​​ണമെന്ന് ജനങ്ങൾ!!!

Spread the love

സ്വന്തം ലേഖകൻ

കോ​​​​ട്ട​​​​യം: പ​​റ്റി​​ക്കു​​വാ​​ണേ​​ല്‍ ഇ​​ങ്ങ​​നെ പ​​റ്റി​​ക്ക​​ണം… ക​​ന്യാ​​സു​​ര​​ക്ഷാ പ​​ദ്ധ​​തി​​യി​​ല്‍ ചേ​​ര്‍​​ന്ന​​വ​​ര്‍​​ക്ക് ഇ​​പ്പോ​​ള്‍ അ​​ധി​​കൃ​​ത​​രോ​​ടു പ​​റ​​യാ​​നു​​ള്ള​​ത് ഇ​​താ​​ണ്.

മു​​​​ന്‍ രാ​​ഷ്‌​​ട്ര​​​​പ​​​​തി കെ.​​​​ആ​​​​ര്‍. നാ​​​​രാ​​​​യ​​​​ണ​​​​ന്‍റെ സ്മ​​​​ര​​​​ണാ​​​​ര്‍​​​​ഥം കോ​​​​ട്ട​​​​യം ക​​​​ള​​​​ക്ട​​​​റേ​​​​റ്റ് കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച്‌ ആ​​​​രം​​​​ഭി​​​​ച്ച ക​​​​ന്യാ​​​​സു​​​​ര​​​​ക്ഷ പ​​​​ദ്ധ​​​​തി എ​​​​ന്ന ഇ​​​​ന്‍​​​​ഷ്വ​​​​റ​​​​ന്‍​​​​സ് പ​​​​ദ്ധ​​​​തി​​യാ​​ണ് കോ​​​​ട്ട​​​​യ​​​​ത്തു​​​​കാ​​​​രെ വി​​​​ദ​​​​ഗ്ധ​​​​മാ​​​​യി ക​​​​ബ​​​​ളി​​​​പ്പി​​​​ച്ചി​​രി​​ക്കു​​ന്ന​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​യു​​​​ന്പോ​​​​ള്‍ 20,000 രൂ​​​​പ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നു​​​​ള്ള വാ​​​​ഗ്ദാ​​​​ന​​​​ത്തി​​​​ലാ​​​​ണു പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ള്ള നി​​ര​​വ​​ധി മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ ഇ​​തി​​ല്‍ ചേ​​​​ര്‍​​​​ന്ന​​​​ത്. ക​​ള​​ക്ട​​റേ​​റ്റ് കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള ഇ​​ട​​പാ​​ടാ​​യ​​തി​​നാ​​ല്‍ ജ​​നം ക​​ണ്ണു​​മ​​ട​​ച്ചു വി​​ശ്വ​​സി​​ച്ചു. എ​​ന്നാ​​ല്‍, കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്പോ​​​​ള്‍ അ​​​​ട​​​​ച്ച തു​​​​ക കി​​​​ട്ടി​​യാ​​ല്‍ ഭാ​​ഗ്യം എ​​ന്ന മ​​ട്ടി​​ലാ​​ണ് ഇ​​പ്പോ​​ള്‍ കാ​​ര്യ​​ങ്ങ​​ള്‍. ആ​​​​റാ​​​​യി​​​​രം അ​​​​ല്ലെ​​​​ങ്കി​​​​ല്‍ എ​​​​ണ്ണാ​​​​യി​​​​രം രൂ​​​​പ​​​​യാ​​​​ണു പ​​​​ര​​​​മാ​​​​വ​​​​ധി ല​​​​ഭി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ എ​​ന്നാ​​ണ് വ്യ​​ക്ത​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച കോ​​​​ട്ട​​​​യം ജി​​​​ല്ലാ മ​​​​ഹി​​​​ളാ പ്ര​​​​ധാ​​​​ന്‍ ഏ​​​​ജ​​​​ന്‍റ്സ് വെ​​​​ല്‍​​​​ഫ​​​​യ​​​​ര്‍ സൊ​​​​സൈ​​​​റ്റി ഈ ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മാ​​​​സ്റ്റ​​​​ര്‍ പോ​​​​ളി​​​​സി ഹോ​​​​ള്‍​​​​ഡ​​​​ര്‍ എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് അം​​​​ഗ​​​​ങ്ങ​​​​ളെ ചേ​​​​ര്‍​​​​ത്ത​​​​ത്. ഏ​​ജ​​ന്‍റു​​മാ​​ര്‍ പൊ​​തു​​ജ​​ന​​ങ്ങ​​ളോ​​ടു പ​​​​റ​​​​ഞ്ഞ​​ വാ​​ഗ്ദാ​​ന​​ങ്ങ​​ളൊ​​ന്നും രേ​​​​ഖ​​​​ക​​​​ളി​​​​ല്‍ ഇ​​​​ല്ല.
ഒ​​​​രു ഇ​​​​ന്‍​​​​ഷ്വ​​​​റ​​​​ന്‍​​​​സ് പോ​​​​ളി​​​​സി മാ​​​​ത്ര​​​​മാ​​​​ണി​​​​ത്. രാ​​ഷ്‌​​ട്ര​​പ​​​​തി​​​​യു​​​​ടെ പേ​​​​ര് വ​​​​ലി​​​​ച്ചി​​​​ഴ​​​​ച്ച​​​​തും പ​​​​ണം ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ലെ ഒ​​​​രു മു​​​​റി​​​​യി​​​​ല്‍ വ​​​​ച്ചു സ്വീ​​​​ക​​​​രി​​​​ച്ച​​​​തും ജ​​​​ന​​​​ത്തെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ചു.

പ​​​​തി​​​​ന​​​​ഞ്ചു വ​​​​ര്‍​​​​ഷം തു​​​​ട​​​​ര്‍​​​​ച്ച​​​​യാ​​​​യി പ്രീ​​​​മി​​​​യം അ​​​​ട​​​​ച്ചാ​​​​ല്‍ കാ​​​​ലാ​​​​വ​​​​ധി പൂ​​​​ര്‍​​​​ത്തി​​​​യാ​​​​കു​​​​ന്പോ​​​​ള്‍ 20,000 രൂ​​​​പ ന​​​​ല്‍​​​​കു​​​​മെ​​​​ന്നു ഒ​​​​രു വാ​​​​ഗ്ദാ​​​​ന​​​​വും ന​​​​ല്‍​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു ദേ​​​​ശീ​​​​യ സ​​​​ന്പാ​​​​ദ്യ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഡ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ പ​​റ​​യു​​ന്നു. 20,000 രൂ​​​​പ​​​​യു​​​​ടെ ലൈ​​​​ഫ് ഇ​​​​ന്‍​​​​ഷ്വ​​​​റ​​​​ന്‍​​​​സ് സം​​​​ര​​​​ക്ഷ​​​​ണ​​​​വും ത​​​​ത്തു​​​​ല്യ​​​​മാ​​​​യ തു​​​​ക​​​​യ്ക്കു​​​​ള്ള അ​​​​പ​​​​ക​​​​ട മ​​​​ര​​​​ണ ആ​​​​നു​​​​കൂ​​​​ല്യ​​​​വും ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്.

ഗ്രൂ​​​​പ്പ് ഇ​​​​ന്‍​​​​ഷ്വ​​​​റ​​​​ന്‍​​​​സ് പ​​​​ദ്ധ​​​​തി എ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ മാ​​​​ത്രം ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ്ര​​​​ത്യേ​​​​ക സ്കീ​​​​മാ​​ണി​​ത്. ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റു​​​​മാ​​​​യോ കെ.​​​​ആ​​​​ര്‍. നാ​​​​രാ​​​​യ​​​​ണ​​​​നു​​​​മാ​​​​യോ പ​​​​ദ്ധ​​​​തി​​​​ക്ക് യാ​​​​തൊ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ല. 84 രൂ​​​​പ ഇ​​​​ന്‍​​​​ഷ്വ​​​​റ​​​​ന്‍​​​​സി​​​​നും 15 രൂ​​​​പ അ​​​​പ​​​​ക​​​​ട ക്ലെ​​​​യി​​​​മി​​​​നും വേ​​​​ണ്ടി​​​​യാ​​​​ണ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത്. ബാ​​​​ക്കി വ​​​​രു​​​​ന്ന തു​​​​ക​​​​യാ​​​​യ 156 രൂ​​​​പ​​​​യാ​​​​ണ് അം​​​​ഗ​​​​ത്തി​​​​ന്‍റെ നി​​​​ക്ഷേ​​​​പം.

പ​​​​ദ്ധ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ചു കേ​​​​ട്ട​​​​റി​​​​ഞ്ഞ് 52,220 പേ​​​​ര്‍ ആ​​​​ദ്യ​​​​മാ​​​​സം​​ത​​​​ന്നെ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ചേ​​​​ര്‍​​​​ന്നു. ദി​​​​വ​​​​സ​​​​ങ്ങ​​​​ളോ​​​​ളം ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ല്‍ വ​​​​ന്‍​​​​തി​​​​ക്കും തി​​​​ര​​​​ക്കും ഉ​​​​ണ്ടാ​​​​യി. അ​​​​ഞ്ചു വ​​​​ര്‍​​​​ഷ​​​​ത്തി​​​​നു​​ അം​​​​ഗ​​​​സം​​​​ഖ്യ 72,000 ക​​​​വി​​​​ഞ്ഞു. 2010 ആ​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും ഇ​​​​ത് ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​മു​​​​പ്പ​​​​ത്തി​​ആ​​​​റാ​​​​യി​​​​രം ക​​​​വി​​​​ഞ്ഞു. പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ചേ​​​​രു​​​​ന്ന​​​​വ​​​​ര്‍​​​​ക്കു പ​​​​ണ​​​​മ​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നു​​ വേ​​​​ണ്ടി​​​​യു​​​​ള്ള ഒ​​​​രു പേ​​​​പ്പ​​​​ര്‍ കാ​​​​ര്‍​​​​ഡ് ​​മാ​​​​ത്ര​​​​മാ​​​​ണ് ന​​​​ല്‍​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.ഇ​​​​ന്‍​​​​ഷ്വ​​​​റ​​​​ന്‍​​​​സ് പ​​​​ദ്ധ​​​​തി ന​​​​ട​​​​ത്തു​​​​ന്പോ​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ള്‍ അം​​​​ഗ​​​​ത്തി​​​​നു ന​​​​ല്‍​​​​ക​​​​ണ​​​​മെ​​​​ന്ന വ്യ​​​​വ​​​​സ്ഥ ഉ​​​​ണ്ട്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ യാ​​​​തൊ​​​​ന്നും ന​​​​ല്‍​​​​കി​​​​യി​​​​രു​​​​ന്നി​​​​ല്ല. സംഭവത്തിൽ വിജിലൻസ് അന്വേഷമം ആവശ്യപ്പെട്ട് ജനങ്ങൾ രം​ഗത്തെത്തിയിട്ടുണ്ട്.

ഒ​​രു മു​​ന്‍ രാ​​ഷ്‌​​ട്ര​​പ​​തി​​യു​​ടെ പേ​​രി​​ട്ട പ​​ദ്ധ​​തി ഇ​​ങ്ങ​​നെ ക​​ബ​​ളി​​പ്പി​​ക്ക​​ലാ​​യി​​പ്പോ​​യ​​ത് ആ ​​മ​​ഹ​​ദ് വ്യ​​ക്തി​​യോ​​ടു​​ള്ള അ​​നാ​​ദ​​ര​​വ് കൂ​​ടി​​യാ​​ണെ​​ന്നും അ​​വ​​ര്‍ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു.