play-sharp-fill
സംസ്ഥാന സ്‌കൂൾ കലോത്സവം ആദ്യദിനം; തൃശ്ശൂരും കോട്ടയവും മുന്നിൽ; മത്സരങ്ങൾ പുരോഗമിക്കുന്നു

സംസ്ഥാന സ്‌കൂൾ കലോത്സവം ആദ്യദിനം; തൃശ്ശൂരും കോട്ടയവും മുന്നിൽ; മത്സരങ്ങൾ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യ ദിനം ഉച്ചവരെയുള്ള മത്സരങ്ങൾ പൂർത്തിയായപ്പോൾ 8 പോയിന്റുമായി തൃശ്ശൂരും 6 പോയിന്റുമായി കോട്ടയവും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നു. ആലപ്പുഴയിലെ നാൽപ്പതു വേദികളിലായി ഇന്ന് രാവിലെയാണ് കലോത്സവത്തിന് തുടക്കമായത്. 59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെ അന്വർത്ഥമാക്കുന്ന രീതിയിൽ 59 കുരുന്നുകൾ ചേർന്നാണ് കലോത്സവത്തിന് തിരിതെളിയിച്ചത്. പ്രധാന വേദിയായ ലിയോ തേർട്ടീൻത് സ്‌കൂളിൽ രാവിലെ 9 മണിക്ക് കേരള നടനത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. തുടർന്ന് 3 മണിക്ക് ഭരതനാട്യം അരങ്ങേറി.

വേദി 2 ഗവൺമെന്റ് മോഡൽ സ്‌കൂളാണ്. പലയിടത്തും മത്സരങ്ങൾ വൈകിത്തുടങ്ങിയത് വിദ്യാർത്ഥികളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചതും പ്രശ്‌നങ്ങൾക്കിടയാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിൽ നിന്നും
അപ്പീലുമായി വൈകിയെത്തുന്ന മത്സരാർത്ഥികളാണ് സമയക്രമം തെറ്റിക്കുന്നതെന്നാണ് അധ്യാപകർ പറയുന്നത്. ജനറേറ്ററുകൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും മത്സരത്തിനിടയ്ക്ക് വൈദ്യുതി മുടങ്ങുന്നത് വിദ്യാർത്ഥികളെ വല്ലാതെ അലട്ടുന്നുണ്ട്. വേദികളിൽ നിന്ന് വേദികൡലേക്കുള്ള ഓട്ടമാണ് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാകുന്ന മറ്റൊരു പ്രശ്‌നം. 40ഓളം വേദികളിലായി വിദ്യാർത്ഥികൾ ഓടിയെത്താനുള്ള വാഹന സൗകര്യം പലയിടത്തും ക്രമീകരിച്ചിട്ടില്ല. തുള്ളൽ മത്സരങ്ങൾക്കിടെ 5 തവണയാണ് വൈദ്യുതി മുടങ്ങിയത്. ഇതേ തുടർന്ന് മത്സരാർത്ഥികൾ പലരും പ്രതിഷേധിക്കുന്നുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.എച്ച്.എസ്.സി സ്‌കൂളിൽ തന്നെയാണ് മീഡിയ സെന്ററും ഫലമറിയാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്. ഇതുവരെ ജനറൽ വിഭാഗത്തിൽ ഒരു ഇനം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ഹയർ സെക്കന്ററി വിഭാഗത്തിൽ ഒരു ഇനവും പൂർത്തിയായിട്ടുണ്ട്.