ഉറങ്ങാത്തതിന്റെ ദേഷ്യത്തിന് കുഞ്ഞിന്റെ മുഖത്തടിച്ചു; 10 മാസം പ്രായമുള്ള കുഞ്ഞിന്റെ കർണപുടത്തിന് പരിക്ക്: വീട്ടുജോലിക്കാരി അ‌റസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചോറ്റാനിക്കര: 10 മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ച കേസിൽ വീട്ടുജോലിക്കാരി അ‌റസ്റ്റിൽ. കുഞ്ഞിനെ പരിചരിക്കാൻ എത്തിയ ജോലിക്കാരിയാണ് അറസ്റ്റിൽ. പിറവം നാമക്കുഴി തൈപ്പറമ്പിൽ സാലി മാത്യു(48) ആണ് അറസ്റ്റിലായത്. 21ാം തീയതിയായിരുന്നു സംഭവം.

എരുമേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെ പരിചരിക്കാനാണ് സാലി മാത്യുവിനെ ചുമതലപ്പെടുത്തിയത്. കുട്ടിയുടെ മുഖത്ത് വീട്ടുജോലിക്കാരി അടിക്കുന്ന ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തിലാണ് ജോലിക്കാരി കുഞ്ഞിന്റെ മുഖത്തടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവദിവസം തന്നെ സാലി മാത്യുവിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. കുട്ടിയുടെ ചെവിയിൽ നിന്ന് ചോര വന്നിരുന്നു. പരിശോധനയിൽ കർണപുടത്തിന് പരിക്കുണ്ടെന്ന് കണ്ടെത്തി. പിന്നാലെ കുടുംബം ചോറ്റാനിക്കര പൊലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.