ഏറ്റുമാനൂർ തവളക്കുഴിയിൽ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം : ഏറ്റുമാനൂരിൽ ബസ് ബൈക്കിലിടിച്ച് യുവതി മരിച്ചു . ഏറ്റുമാനൂരിന് സമീപം തവളക്കുഴിയിൽ ഇന്ന് രാവിലെ 10 .30 യോടെയാണ് അപകടമുണ്ടായത് . ബൈക്ക് യാത്രികയായ യുവതിയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

എറണാകുളത്തേക്ക് പോകുകയായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് കോട്ടയം ഭാഗത്തേക്ക് വന്ന ബൈക്കിലിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് ഓടിച്ചിരുന്നയാൾ സാരമായ പരിക്കുകളോടെ രക്ഷപെട്ടു.
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറും, കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.