
സ്വന്തം ലേഖകൻ
കൊച്ചി: ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ചിത്രമാണ് ഗോപിസുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുളള ചിത്രം. ഗോപി സുന്ദര്‍ തന്നെയാണ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. “പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ..” എന്നാണ് ചിത്രത്തിന് ഗോപി സുന്ദര്‍ നല്കിയ ക്യാപ്ഷന്‍.
ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകളാണ് ചിത്രം നല്‍കുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകള്‍ നേര്‍ന്ന് ഒട്ടേറെയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“നിങ്ങളെ രണ്ടുപേരെയുമോര്‍ത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രമായതുമായ ഒന്നിന്റെ തുടക്കമാകട്ടെ. ഈ പ്രത്യേക ദിവസം നിങ്ങള്‍ക്കൊപ്പമുണ്ടായതില്‍ വളരെ സന്തോഷം” എന്നാണ് ചിത്രത്തിന് അടിയില്‍ ബിഗ് ബോസില്‍ താരമായിരുന്നു സോഷ്യല്‍ മീഡിയ സെലബ്രൈറ്റി അപര്‍ണ മള്‍ബറി ഈ പോസ്റ്റിന് അടിയില്‍ പ്രതികരിച്ചത്. ‘മൈന്‍’ എന്നാണ് പോസ്റ്റിന് അടിയില്‍ അമൃതയുടെ സഹോദരി അഭിരാമി പ്രതികരിച്ചത്.
മൂന്ന് ആഴ്ച മുന്‍പ് ഗോപി സുന്ദറിന്റെ സ്റ്റുഡിയോയില്‍ ഗാനം റെക്കോഡ് ചെയ്യുന്ന വേളയില്‍ ഇരുവരും ചേര്‍ന്നുള്ള ഒരു ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.



