play-sharp-fill
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധിപ്പിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രാലയം; ജൂൺ 1 മുതൽ പുതിയ തുക; ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവ്

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധിപ്പിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രാലയം; ജൂൺ 1 മുതൽ പുതിയ തുക; ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവ്

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധിപ്പിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രാലയം. ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക്‌ 15 ശതമാനവും ഹൈബ്രിഡ്‌ വാഹനങ്ങള്‍ക്ക്‌ 7.5 ശതമാനവും ഇളവ്‌ ലഭിക്കും. വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ബസുകളുടെ തേര്‍ഡ്‌ പാര്‍ട്ടി ഇന്‍ഷുറന്‍സ്‌ പ്രീമിയത്തില്‍ 15% ഇളവും വിന്റേജ്‌ വിഭാഗത്തില്‍ റജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്ന കാറുകളുടെ പ്രീമിയത്തില്‍ 50% ഇളവും അനുവദിക്കും.
പുതിയ നിരക്കുകള്‍ ഇങ്ങനെ

കാറുകള്‍
1000 സി.സി. വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ളവയുടെ പ്രീമിയം 2072 രൂപയില്‍നിന്ന്‌ 2094 രൂപയാക്കി.
1500 സി.സി. വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ളവയുടെ പ്രീമിയം 3221 രൂപയില്‍നിന്ന്‌ 3416 രൂപയാകും.
1500 സിസിക്ക്‌ മുകളിലുള്ളവയുടെ പ്രീമിയം 7897 രൂപയില്‍നിന്ന്‌ 7890 രൂപയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുചക്രവാഹനങ്ങള്‍ക്ക് 75 മുതല്‍ 150 സി.സി. വരെ 714 രൂപ
150 മുതല്‍ 350 സി.സി. വരെ 1366 രൂപ.
350 സി.സിക്ക്‌ മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ളവയുടെ നിരക്ക്‌ 2804 രൂപ.

ഇ സ്‌കൂട്ടറുകൾക്ക് 3 കിലോവാട്ട്‌ വരെ 457 രൂപ.
മൂന്ന്‌ കിലോവാട്ട്‌ മുതല്‍ ഏഴ്‌ കിലോവാട്ട്‌ വരെയുള്ളവയ്‌ക്ക്‌ 607 രൂപ.
7 മുതല്‍ 16 കിലോവാട്ട്‌ വരെ 1,161 രൂപ.
16 കിലോവാട്ടിനു മുകളിലുള്ളവയ്‌ക്ക്‌ 2,383 രൂപ.

മൂന്നു വര്‍ഷം പ്രീമിയത്തിലെ മാറ്റം1000 സി.സി. വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള കാറുകളുടെ മൂന്നു വര്‍ഷ പ്രീമിയം 6521 രൂപയാക്കി ഉയര്‍ത്തി. 1000 മുതല്‍ 1500 സി.സി. വരെയുള്ള വാഹനങ്ങളുടെ പ്രീമിയം 10,640 രൂപയാക്കി. 1500 സി.സിയില്‍ മുകളിലുള്ള സ്വകാര്യവാഹനങ്ങളുടെ മൂന്നുവര്‍ഷ പ്രീമിയം 24,596 രൂപയാക്കി.

മുപ്പത്‌ കിലോവാട്ടില്‍ താഴെ കപ്പാസിറ്റിയുള്ള ഇലക്‌ട്രിക്‌ വാഹനങ്ങളുടെ മൂന്നുവര്‍ഷ പ്രീമിയം 5534 രൂപയും മുപ്പത്‌ കിലോവാട്ടു മുതല്‍ 65 കിലോവാട്ടുവരെയുള്ള വാഹനങ്ങളുടെ പ്രീമിയം 9044 രൂപയും 65 കിലോവാട്ടിന്‌ മുകളിലുള്ളവയുടെ 20907 രൂപയുമാക്കി.
അഞ്ചുവര്‍ഷ പ്രീമിയത്തിലെ മാറ്റം

75 സി.സി വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ഇരുചക്രവാഹനങ്ങളുടെ അഞ്ചുവര്‍ഷ പ്രീമിയം 2901 രൂപയാകും. 75 സി.സി. മുതുല്‍ 150 സി.സി. വരെയുള്ളത്‌ 3,851 രൂപയും 150 സി.സി. മുതല്‍ 350 സി.സി. വരെ 7365 രൂപയായും 350 സി.സിക്ക്‌ മുകളില്‍ 15117 രൂപയുമാണ്‌.
മൂന്ന്‌ കിലോവാട്ടിന്‌ താഴെ ശേഷിയുള്ള ഇലക്‌ട്രിക്‌ വാഹനങ്ങളുടെ അഞ്ച്‌ വര്‍ഷ പ്രീമിയം 2466 രൂപയും മൂന്നു മുതല്‍ 7 കിലോവാട്ട്‌ വരെയുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയം 3273 രൂപയും 7 കിലോവാട്ട്‌ മുതല്‍ 16 കിലോവാട്ട്‌ വരെയുള്ള വാഹനങ്ങളുടെ പ്രീമിയം 6260 രൂപയും 16 കിലോവാട്ടിന്‌ മുകളിലുള്ള വാഹനങ്ങളുടെ 12849 രൂപയായി ഉയര്‍ത്തി.