video
play-sharp-fill

Saturday, May 17, 2025
HomeMainതൊടുപുഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണ് അഞ്ചര വയസുകാരന് ദാരുണാന്ത്യം; കളിച്ചുകൊണ്ടിരിക്കെ മഴ പെയ്ത് കുതിർന്ന ഭിത്തി...

തൊടുപുഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണ് അഞ്ചര വയസുകാരന് ദാരുണാന്ത്യം; കളിച്ചുകൊണ്ടിരിക്കെ മഴ പെയ്ത് കുതിർന്ന ഭിത്തി കുട്ടിയുടെ മേൽ വീഴുകയായിരുന്നു; നിലവില്‍ താമസിക്കുന്ന വീടിന്‌ സമീപമുണ്ടായിരുന്ന പഴയ വീട്ടിലാണ്‌ അപകടം

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: വീടിന്റെ ഭിത്തി തകര്‍ന്നുവീണ്‌ അഞ്ചര വയസുകാരന്‍ ദാരുണമായി മരിച്ചു. കരിമണ്ണൂര്‍ മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്‌സന്റെ മകന്‍ റയാന്‍ ജോര്‍ജ്‌ ജെയ്‌സണ്‍ ആണ്‌ മരിച്ചത്‌.

ഇന്നലെ ഉച്ചയ്‌ക്ക്‌ ശേഷം രണ്ടോടെയായിരുന്നു അപകടം.നിലവില്‍ താമസിക്കുന്ന വീടിന്‌ സമീപമുണ്ടായിരുന്ന പഴയ വീട്ടിലാണ്‌ അപകടം നടന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും നാള്‍ മുമ്പ്‌ ഇതിന്റെ മേല്‍ക്കൂര പൊളിച്ചു വിറ്റിരുന്നു. എന്നാല്‍ ഭിത്തി പൊളിച്ച്‌ നീക്കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത മഴവെള്ളം വീണ്‌ ഭിത്തി കുതിര്‍ന്ന നിലയിലായിരുന്നു. പഴയ വീട്ടിലെത്തി കളിച്ചുകൊണ്ടിരുന്ന റയാന്റെ ദേഹത്തേക്ക്‌ അപ്രതീക്ഷിതമായി ഭിത്തി ഇടിഞ്ഞ്‌ വീഴുകയായിരുന്നു. ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുളപ്പുറം അംഗന്‍വാടിയിലെ വിദ്യാര്‍ഥിയാണ്‌.

അമ്മ രേഷ്‌മ. സഹോദരങ്ങള്‍: റോസ്‌ മേരി (നഴ്‌സിങ്‌ വിദ്യാര്‍ഥിനി), റോണി (വിദ്യാര്‍ഥി നിര്‍മ്മല കോളജ്‌ മൂവാറ്റുപുഴ), റീനു (പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനി സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌.എസ്‌. കരിമണ്ണൂര്‍). സംഭവത്തില്‍ കരിമണ്ണൂര്‍ പോലീസ്‌ മേല്‍നടപടികള്‍ സ്വകീരിച്ചു.

മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന്‌ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മുളപ്പുറം സെന്റ ജൂഡ്‌ ചര്‍ച്ചില്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments