സ്വന്തം ലേഖിക
മുണ്ടക്കയം: കൂട്ടുകാരുമൊത്ത് വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ വെള്ളം എന്ന് കരുതി കീടനാശിനി കഴിച്ച മുണ്ടക്കയം പാലൂർക്കാവ് നടക്കൽ ബൈജു (50) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നുസംഭവം നടന്നത്. സുഹൃത്തുക്കളുമൊത്ത് മുണ്ടക്കയം ടൗണിനു സമീപം വച്ച് ഭാഗത്ത് വാഹനത്തിൽ ഇരിക്കുന്നതിനിടയിൽ കാറിലുണ്ടായിരുന്ന കീടനാശിനി വെള്ളമാണന്നു കരുതി കുടിക്കുകയായിരുന്നു.
ഉടൻതന്നെ വാഹനത്തിനുള്ളവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുണ്ടക്കയം സി.ഐ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തിൽ ദുരൂഹത എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തി വരുന്നു. ഭാര്യ: റെയ്ച്ചിൽ, മക്കൾ: അലൻ, അലീന. സംസ്കാരം നാളെ പാലൂർക്കാവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group