കണ്ണൂരിൽ വീണ്ടും മയക്കുമരുന്നു വേട്ട;ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂർ: എടക്കാട് പൊലീസ് നൈറ്റ് പട്രോളിങ്ങിൽ ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എ മയക്കുമരുന്നുകൾ പിടികൂടി. എടക്കാട് സബ്ബ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടംബേത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനക്കിടയിൽ ആണ് മയക്കുമരുന്നുകൾ പിടികൂടിയത്.

15.18 ഗ്രാം എംഡിഎംഎ ആണ് പരിശോധനയിൽ കണ്ടെത്തിയത്. കണ്ണൂരിലെ നടാൽ സ്വദേശിയായ ഷാനിദ് കെ(32)നെയാണ് പൊലീസ് പിടികൂടിയത്.പ്രതി ഓടിച്ചുവന്ന സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽ നിന്നും എം ഡി എം എ മയക്കുമരുന്നു വിൽപ്പനക്കായി ഉള്ള ഇലക്ട്രോണിക് തൂക്ക മിഷനും ചെറിയ പ്ലാസ്റ്റിക്ക് കവറുകളും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group