
സ്വന്തം ലേഖകൻ
തൃശൂർ: സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് കോളേജ് യൂണിയന്‍ കലോത്സവം മാറ്റിവച്ചു. കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാനുളള മുൻകരുതൽ നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു.
വിദ്യാർത്ഥിനിക്ക് രണ്ടു ദിവസം മുമ്പ് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ലയെന്നാണ് കണ്ടെത്തിയത്. രോഗം ബാധിച്ച പെൺകുട്ടിയെ കരുതൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കോളേജിലെ ഹോസ്റ്റലിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലുകളിലായി 950 വിദ്യാർത്ഥികൾ താമസിക്കുന്നുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുളളവർ പരിശോധനയ്ക്ക് വിധേയരാവണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
കോളേജിലെ കുടിവെളള സ്രോതസ്സുകളിൽ നിന്ന് വെളളം പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. എവിടെ നിന്നാണ് വിദ്യാർത്ഥിനിക്ക് രോഗ ബാധയുണ്ടായതെന്ന പരിശോധന തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.