
സ്വന്തം ലേഖിക
കാസർകോട് : സെന്‍ട്രല്‍ എലാങ്കോട് ഇരുനില വീട് കത്തിനശിച്ചു. കുളങ്ങരന്റവിട അലീമയുടെ വീടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം വഴി മാറി. അലീമ മക്കളായ സാജിത, സൗധ, സാജിതയുടെ ഭര്‍ത്താവ് മഹമൂദ്, സൗധയുടെ മകന് ജമാല്‍ എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. പാനുര്‍ പൊലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഉടന്‍ തീയണക്കുകയായിരുന്നു. തീപിടുത്തം കണ്ട് ഓടി കൂടിയ നാട്ടുകാരും ഏറെ സാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ എടുത്ത് മാറ്റിയതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവാക്കാനായി. ഏതാണ്ട് 5 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട് ഉപയോഗശൂന്യമായി. ഒന്നാം നില പൂര്‍ണ്ണമായും കത്തിയമര്‍ന്നു. കെ.പി. മോഹനന് എം.എല്‍.എ, നഗരസഭാ ചെയര്മാന് വി.നാസര്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ ഖദീജ ഖാദര്‍ ,എം.രത്നാകരന്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി.സുരേന്ദ്രന് മാസ്റ്റര്‍, പി.കെ.ഷാഹുല്‍ ഹമീദ്, പി.പി.എ സലാം, ടി.ടി.രാജന് മാസ്റ്റര്‍, അലി നാനാത്ത് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു