video
play-sharp-fill

Saturday, May 17, 2025
HomeCinema'ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യു​​​മ്പോൾ നടികൾ മാത്രമാണ് വിമർശനം നേരിടേണ്ടി വരുന്നത്'; കിടക്ക പങ്കിട്ടവരു​ടെ എണ്ണം പറഞ്ഞ്...

‘ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യു​​​മ്പോൾ നടികൾ മാത്രമാണ് വിമർശനം നേരിടേണ്ടി വരുന്നത്’; കിടക്ക പങ്കിട്ടവരു​ടെ എണ്ണം പറഞ്ഞ് അ‌ഭിമാനിക്കുന്ന ആളുകളുമുണ്ടെന്ന് ഉടൽ സംവിധായകൻ

Spread the love

സ്വന്തം ലേഖിക

കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളും നമുക്ക് ചുറ്റുമുണ്ടെന്ന് ഉടൽ സംവിധായകൻ രതീഷ് രഘുനാഥൻ. കാലം മാറിയിട്ടും ഇത്തരം ഇന്റി​മേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നടികൾ മാത്രമാണ് വിമർശനം നേരിടേണ്ടി വരുന്ന​തെന്നും സംവിധായകൻ വ്യക്തമാക്കി. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

ചിത്രത്തിൽ ധ്യാനും ദുർഗയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ സിനിമ റീലിസ് ചെയ്തതിന് പിന്നാലെ ഏറെ ചർച്ചയായിരുന്നു. ഇത്തരം രംഗങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കി ദുർഗ കൃഷ്ണയും രംഗത്തെത്തിയിരുന്നു.താനൊരിക്കലും വായുവിൽ നോക്കി ഉമ്മ വയ്ക്കുകയായിരുന്നില്ലെന്നായിരുന്നു ദുർഗയുടെ പ്രതികരണം. എന്റെ കൂടെ ഒരു മെയിൽ ആർട്ടിസ്റ്റും ഉണ്ടായിരുന്നു. വിമർശനങ്ങൾ എപ്പോഴും തനിക്കാണ് ലഭിക്കാറുള്ളതെന്നും ദുർഗ മുൻപുണ്ടായ ഒരു വിവാദത്തെ ചൂണ്ടിക്കാട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സിനിമയ്ക്കുള്ളിൽ നിന്നല്ല പുറത്തു നിന്നാണ് വിമർശനങ്ങളേറെയും വരുന്നത്. ഇത്തരം സീനുകൾ കഥയ്ക്ക് ആവശ്യമാണെന്ന് സിനിമയ്ക്കുള്ളിലുള്ളവർക്ക് അറിയാം. അല്ലാതെ അപ്പോഴത്തെ ഒരു സുഖത്തിന് നമ്മൾ ഡയറക്ടറോട് പോയി ആവശ്യപ്പെടുന്നതല്ല നമുക്ക് ഇങ്ങനെയൊരു സീൻ തരുമോ എന്ന്. അത് സിനിമക്ക് വേണ്ട ഒരു കാര്യമാണ്. സിനിമക്കകത്ത് ഉള്ളവർക്ക് ധാരണയുണ്ട്. അതുകൊണ്ട് തന്നെ സിനിമയ്ക്കുള്ളിൽ നിന്ന് വിമർശനം വന്നിട്ടില്ലെന്നും ദുർഗ പറഞ്ഞു. ടീസർ ഇറങ്ങിയപ്പോൾ ഇത്തരം രംഗങ്ങൾ സംസാര വിഷയമായെങ്കിലും ഇപ്പോൾ സിനിമയാണ് ചർച്ചാവിഷയം’ – ദുർഗ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments