play-sharp-fill
പറശ്ശിനി കടവ് കൂട്ടമാനഭംഗം; പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ നേതാവടക്കം അറസ്റ്റിൽ

പറശ്ശിനി കടവ് കൂട്ടമാനഭംഗം; പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ നേതാവടക്കം അറസ്റ്റിൽ

സ്വന്തം ലേഖകൻ

തളിപ്പറമ്പ്: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗകേസിലെ പ്രതിയായ നിഖിൽ സി തളിയിലിന്റെ രാഷ്ട്രീയ ബന്ധങ്ങളുടെ തെളിവുകൾ പുറത്ത്. പെൺകുട്ടിയെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ നിഖിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു.

ഇതു കൂടാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ ഭീഷണിപ്പെടുത്താനും നിഖിലും സംഘവും ശ്രമിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ നിഖിൽ കേസിൽ അറസ്റ്റിലായതോടെ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന തരത്തിൽ പ്രചരണങ്ങൾ ശക്തമായിരുന്നു. ഇവയുടെ മുനയൊടിക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന ദൃശ്യങ്ങൾ. കേസിൽ നിഖിലിനെ കൂടാതെ മറ്റൊരു സിപിഎം പ്രാദേശിക നേതാവ് കൂടി പൊലീസ് കസ്റ്റഡിയിലുണ്ട് എന്നും സൂചനയുണ്ട്. ഇയാളുടെ സഹായത്തോടെയാണ് നിഖിൽ പൊലീസിനെ ഭീഷണപ്പെടുത്താൻ ശ്രമിച്ചതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഡ്ജിൽ പീഡനത്തിനിരയായ പെൺകുട്ടിയെ 19 പേർ പീഡിപ്പിച്ച വിവരമാണ് പുറത്തുവന്നത്. സംഭവത്തിൽ അഞ്ച് പേരെയാണ് അറസ്റ്റുചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായവരെ കൂടാതെ പെൺകുട്ടിയുടെ അച്ഛനടക്കം ഏഴുപേരുടെ അറസ്റ്റ് കൂടി ഇന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ സുഹൃത്തിനെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാളെ കണ്ണൂർ വനിതാ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മാട്ടൂൽ സ്വദേശി കെ.വി. സന്ദീപ് (30), നടുവിലിലെ സി.പി. ഷംസുദ്ദീൻ (37), ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി വി.സി ഷബീർ (36), നടുവിലെ കെ.വി അയൂബ് (32), മാട്ടൂൽ നോർത്തിലെ തോട്ടത്തിൽ വീട്ടിൽ ജിതിൻ (30), വടക്കാഞ്ചേരി ഉഷസിൽ വൈശാക് (25) , കൂട്ടബലാൽസംഗം നടത്തുന്നതിന് കൂട്ട് നിന്ന കുറ്റത്തിന് ലോഡ്ജുടമ കെ പവിത്രനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇവർക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കൂട്ടബലാൽസംഗം വിവാദമായതോടെ, യുവജനങ്ങൾ നടത്തിയ മാർച്ചിലും നിഖിൽ പങ്കെടുത്തിരുന്നു.

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട അഞ്ജന എന്ന യുവതിയാണ് പ്രലോഭിപ്പിച്ച് തന്നെ ലോഡ്ജിലെത്തിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. അഞ്ജനയെ കണ്ടെത്താൻ പൊലീസ് ഊർജിത അന്വേഷണം നടത്തിവരികയാണ്. എന്നാൽ അഞ്ജന എന്ന ഐ ഡി വ്യാജമായി ഉണ്ടാക്കിയതാണെന്നും റിപ്പോർട്ട് ഉണ്ട്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കിയ പെൺകുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയിൽ ലഭിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ സംഘം വീഡിയോയിൽ പകർത്തിയതായി പൊലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെൺകുട്ടിയെ ലോഡ്ജിൽ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്തു.തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കിയ പെൺകുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.