play-sharp-fill
ശബരിമലയിലെ നിരോധനാഞ്ജ കൊണ്ട് ഭക്തർക്ക് ബുദ്ധിമുട്ടില്ല; ഹൈക്കോടതി

ശബരിമലയിലെ നിരോധനാഞ്ജ കൊണ്ട് ഭക്തർക്ക് ബുദ്ധിമുട്ടില്ല; ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമലയിലെ നിരോധനാഞ്ജകൊണ്ട് ഭക്തർക്ക് ബുദ്ധിമുട്ടില്ലെന്ന്  ഹൈക്കോടതി. സുഗമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടെന്ന് മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി. അതേസമയം ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ ശക്തമായി ന്യായീകരിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നിരോധനാജ്ഞയെ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനായത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാലാണെന്നും ശബരിമലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ നിരോധാജ്ഞ വേണമെന്നു റിപ്പോർട്ടിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ഉചിതമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പത്തനംതിട്ട എഡിഎം തയ്യാറാക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാഞ്ജ തുടരേണ്ടതുണ്ട്. ചില രാഷ്ട്രീയ പാർട്ടികൾ ഗൂഡ ലക്ഷ്യത്തോടെ ശബരിമല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയെ മാനിക്കാത്ത ഇവർ തീർത്ഥാടകരായ സ്ത്രീകളെ അക്രമിക്കുന്ന സാഹചര്യം സന്നിധാനത്ത് ഉണ്ടായിരുന്നു. ഈ അവസരത്തിൽ 144 തുടരണമെന്ന് സർക്കാർ വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group