കെ. സുരേന്ദ്രൻ വൈകാതെ നിയമസഭയിലെത്തുമെന്ന് പി.സി ജോർജ്ജ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.സുരേന്ദ്രൻ വൈകാതെ നിയമസഭയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് പി സി ജോർജ് എംഎൽഎ. പിണറായി വിജയൻ വിലയ്ക്ക് വാങ്ങിയ വിധിയാണ് അത്. കെ.സുരേന്ദ്രനെതിരായ സർക്കാരിന്റെ മോശമായ നടപടിയിൽ പ്രതിഷേധിക്കുന്നുവെന്നും പി സി ജോർജ് പറഞ്ഞു. കെ.സുരേന്ദ്രനെതിരായ മനുഷ്യാവകാശ ലംഘനത്തിനെതിരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സി ജോർജ്.
പ്രമുഖ ഗാന്ധിയൻ ജി.ഗോപിനാഥൻ നായർ, എമർജൻസി വിക്ടിംസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.മോഹനൻ ,സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല എന്നിവർ കൂട്ടായ്മയിൽ പങ്കെടുത്തു. ഇന്ന് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി വീണ്ടും പരിഗണിക്കും. ഇതിനിടെ നിയമസഭാ കവാടത്തിനുമന്നിൽ എ എൻ രാധാകൃഷ്ണൻ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0