
സ്വന്തം ലേഖകൻ
പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയന്‍ ക്യാമ്പിലെ പൊലീസുകാരെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.
ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുളമ്പക്കോട് കുഞ്ഞുവീട്ടില്‍ മാരിമുത്തു ചെട്ടിയാരുടെ മകന്‍ അശോകന്‍ (35), തരൂര്‍ അത്തിപ്പൊറ്റ തുണ്ടുപറമ്പില്‍ വീട്ടില്‍ മോഹന്‍ദാസ് (36) എന്നിവരാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹങ്ങള്‍ക്ക് കുറച്ച് അകലെയായി ഒരു മോട്ടോര്‍പ്പുരയുണ്ട്. ഡോഗ് സ്‌ക്വാഡിന്റെ നായ മണംപിടിച്ച് ഓടിയത് ഈ മോട്ടോര്‍പ്പുരയിലേക്കാണ്. എന്തുകൊണ്ടാണ് നായ മണംപിടിച്ച് അങ്ങോട്ടേക്ക് ഓടിയതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
സംഭവസ്ഥലത്തു നിന്ന് മരിച്ചവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ചുവന്ന കുടയും ഇവിടെ നിന്ന് ലഭിച്ചു.
പൊലീസുകാരുടെ മരണത്തിന് പിന്നില്‍ പന്നിക്കെണിയാകാമെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശവാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടുപന്നികളെ തുരത്തുന്നതിനായി പാടത്ത് വൈദ്യുതക്കെണി വച്ചിരുന്നതായി കസ്റ്റഡിയിലുള്ളവര്‍ പൊലീസിന് മൊഴി നല്‍കി.
ശരീരത്തില്‍ പ്രഥമദൃഷ്ട്യാ മറ്റ് മുറിവുകളൊന്നും ഇല്ലാത്തതിനാല്‍, വിഷാംശം ഉള്‍പ്പടെ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്നും പരിശോധിക്കും.
പൊലീസുകാരെ ബുധനാഴ്ച രാത്രിമുതലാണ് കാണാതായത്.
ഉയരത്തിലുള്ള ചുറ്റുമതിലും കടന്ന് കനത്ത സുരക്ഷയുള്ള ക്യാമ്പില്‍ നിന്ന് ഇവര്‍ എങ്ങനെ പാടത്ത് എത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പാടത്തിന് സമീപമുള്ള തോട്ടില്‍ മീന്‍ പിടിക്കാനായിരിക്കാം ഇവര്‍ പോയത് എന്നാണ് സംശയിക്കുന്നത്.