play-sharp-fill
തി​​​​​രു​​​​​​ന​​​​​​ക്ക​​​​​​ര ബ​​​​​​സ് സ്റ്റാ​​​​ന്‍​​​​​​ഡി​​​​​​ലെ വാരിക്കുഴിയിൽ വീണ് നടുവൊടിയുന്നവരെ ആശുപത്രിയിലെത്തിക്കാൻ നഗരസഭ ആംബുലൻസ് സൗകര്യം ഒരുക്കണമെന്ന് യാത്രക്കാർ; നഗരസഭയിൽ തമ്മിൽ തല്ലും കയ്യിട്ടു വാരലും മാത്രം; പുതിയ നഗരസഭകളായ ഈരാറ്റുപേട്ടയിലും ഏറ്റുമാനൂരിലും വൻ വികസനങ്ങൾ വരുമ്പോൾ കോട്ടയത്തെ വി​കസനം പടവലങ്ങ പോലെ കീഴോട്ട്

തി​​​​​രു​​​​​​ന​​​​​​ക്ക​​​​​​ര ബ​​​​​​സ് സ്റ്റാ​​​​ന്‍​​​​​​ഡി​​​​​​ലെ വാരിക്കുഴിയിൽ വീണ് നടുവൊടിയുന്നവരെ ആശുപത്രിയിലെത്തിക്കാൻ നഗരസഭ ആംബുലൻസ് സൗകര്യം ഒരുക്കണമെന്ന് യാത്രക്കാർ; നഗരസഭയിൽ തമ്മിൽ തല്ലും കയ്യിട്ടു വാരലും മാത്രം; പുതിയ നഗരസഭകളായ ഈരാറ്റുപേട്ടയിലും ഏറ്റുമാനൂരിലും വൻ വികസനങ്ങൾ വരുമ്പോൾ കോട്ടയത്തെ വി​കസനം പടവലങ്ങ പോലെ കീഴോട്ട്

സ്വന്തം ലേഖകൻ

കോ​​​​​​ട്ട​​​​​​യം: തി​​​​​​രു​​​​​​ന​​​​​​ക്ക​​​​​​ര ബ​​​​​​സ് സ്റ്റാ​​​​ന്‍​​​​​​ഡി​​​​​​ല്‍ എ​​​​ത്തു​​​​ന്ന​​​​വ​​​​ര്‍ ഒ​​​​ന്നു സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തു ന​​​​ല്ല​​​​താ​​​​ണ്.

വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​യും യാ​​​​​​ത്ര​​​​​​ക്കാ​​​​​​രെ​​​​​​യും വീ​​​​​​ഴി​​​​​​ക്കാ​​​​​​ന്‍ വ​​​​മ്പന്‍ വാ​​​​​​രി​​​​​​ക്കു​​​​​​ഴി സ്റ്റാൻഡിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തി​​​​​​രു​​​​​​ന​​​​​​ക്ക​​​​​​ര ബ​​​​​​സ് സ്റ്റാ​​​​ന്‍​​​​​​ഡി​​​​​​ലെ വാരിക്കുഴിയിൽ വീണ് നടുവൊടിയുന്നവരെ ആശുപത്രിയിലെത്തിക്കാൻ നഗരസഭ ആംബുലൻസ് സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

സ്റ്റാ​​​​​​ന്‍​​​​​​ഡി​​​​​​ല്‍ ബ​​​​​​സു​​​​​​ക​​​​​​ള്‍ നി​​​​​​ര്‍​​​​​​ത്തി ആ​​​​​​ളെ​​​​​​യി​​​​​​റ​​​​​​ക്കു​​​​​​ന്ന ബ​​​​​​സ് ബേ​​​​​​യി​​​​​​ലാ​​​​​​ണു വ​​​​​​ലി​​​​​​യ കു​​​​​​ഴി. മ​​​​​​ഴ ശ​​​​​​ക്ത​​​​​​മാ​​​​​​യ​​​​​​തോ​​​​​​ടെ കു​​​​​​ഴിയിൽ നി​​​​​​റ​​​​​​യെ വെ​​​​​​ള്ള​​​​​​മാ​​​​​​ണ്. ഇതിനാൽ തന്നെ കുഴിയുടെ ആഴം അറിയാൻ യാത്രക്കാർക്കും ഡ്രൈവർമാർക്കും സാധിക്കില്ല.

കു​​​​​​ഴി​​​​​​യു​​​​​​ടെ ആ​​​​​​ഴ​​​​​​മ​​​​​​റി​​​​​​യാ​​​​​​തെ ബ​​​​​​സു​​​​​​ക​​​​​​ള്‍ ചാ​​​​​​ടു​​​​​​ന്ന​​​​​​ത് വൻ അ​​​​​​പ​​​​​​ക​​​​​​ട​​​​​​മു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. ചീ​​​​​​റി പാ​​​​​​ഞ്ഞെ​​​​​​ത്തു​​​​​​ന്ന ബ​​​​​​സു​​​​​​ക​​​​​​ള്‍ കു​​​​​​ഴി​​​​​​യി​​​​​​ല്‍ പെ​​​​​​ട്ടെ​​​​ന്നു ചാ​​​​​​ടി​​​​​​യാ​​​​​​ല്‍ ബ​​​​​​സ് കാ​​​​​​ത്തു നി​​​​​​ല്‍​​​​​​ക്കു​​​​​​ന്ന​​​​​​ യാത്രക്കാര്‍​​​ക്ക് ചെ​​​​​​ളി​​​​​​യ​​​​​​ഭി​​​​​​ഷേ​​​​​​ക​​​​​​മാ​​​​​​ണ്.

ചെ​​​​​​റി​​​​​​യ​​​​​​താ​​​​​​യി കോ​​​​​​ണ്‍​ക്രീ​​​​​​റ്റ് ഇ​​​​​​ള​​​​​​കി രൂ​​​​​​പ​​​​​​പ്പെ​​​​​​ട്ട കു​​​​​​ഴി ഇ​​​​​​പ്പോ​​​​​​ള്‍ ​​​ കു​​​​​​ളം​​​പോ​​​​​​ലെ​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​നു ബ​​​​​​സു​​​​​​ക​​​​​​ളും ആ​​​​​​യി​​​​​​ര​​​​​​ക്കണക്കിന്​​​​​
യാ​​​​​​ത്ര​​​​​​ക്കാ​​​​​​രും ദി​​​​​​വ​​​​​​സ​​​​​​വും എ​​​​​​ത്തു​​​​​​ന്ന ബ​​​സ്‌​​​​​​സ്റ്റാ​​​​​​ന്‍​​​​​​ഡി​​​​​​ലെ കു​​​​​​ഴി​​​യ​​​​​​ട​​​​​​യ്ക്കാ​​​​​​ന്‍ അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ര്‍ ഇ​​​​​​തു​​​​​​വ​​​​​​രെ ത​​​​​​യാ​​​​​​റാ​​​​​​കാ​​​​​​ത്ത​​​​​​തി​​​​​​ല്‍ പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ശ​​​​​​ക്ത​​​​​​മാ​​​​​​ണ്.

ബ​​​​​​സ്‌​​​സ്റ്റാ​​​​​​ന്‍​​​​​​ഡി​​​​​​നോ​​​​​​ട് അ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ള്‍ കാ​​​​​​ലാ​​​​​​കാ​​​​​​ല​​​​​​ങ്ങ​​​​​​ളാ​​​​​​യി കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യു​​​​​​ടെ ഉ​​​ദാ​​​ഹ​​​ര​​​മാ​​​​​​ണ് കു​​​​​​ഴി അ​​​​​​ട​​​​​​യ്ക്കാ​​​ത്ത​​​​​​തെ​​​ന്ന ആ​​​​​​ക്ഷേ​​​​​​പ​​​​​​മു​​​​​​ണ്ട്.

കോട്ടയം നഗരത്തിന് ചുറ്റും ഓടകളുടെ മുകളിലെ സ്ലാബുകൾ തകർന്ന് ഓടയിൽ വീണ് കിടക്കുകയാണ്. നഗരസഭയുടെ മുന്നിൽ തന്നെ പഴയ കൽപക സുപ്പർ മാർക്കറ്റിന് മുന്നിൽ കൂടി നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്. തമ്മിൽ തല്ലും കൈയ്യാങ്കളിയുമാണ് കോട്ടയം നഗരസഭയിൽ നടക്കുന്നത്. യാതൊരു വികസന പ്രവർത്തനവും കോട്ടയത്ത് നടക്കുന്നില്ല. ഒറ്റ കൗൺസിൽ യോഗം പോലും സമാധാനപരമായി ചർച്ച നടത്തി. കോട്ടയത്തിൻ്റെ വികസനത്തിനായള്ള ഒറ്റ പദ്ധതി പോലും ആവിഷ്കരിക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ല. കൗൺസിൽ യോഗത്തിൽ നൂറോളം അജണ്ടകൾ എടുക്കുമെങ്കിലും തമ്മിൽ തല്ലി പത്തിൽ താഴെ അജണ്ടകൾ മാത്രമാണ് എടുക്കുന്നത്.

നഗരസഭയിൽ തമ്മിൽ തല്ലും കയ്യിട്ടു വാരലും മാത്രമാണ് നടക്കുന്നത്. പുതിയ നഗരസഭകളായ ഈരാറ്റുപേട്ടയിലും ഏറ്റുമാനൂരിലും വൻ വികസനങ്ങൾ വരുമ്പോൾ കോട്ടയത്തെ വികസനം പടവലങ്ങ പോലെ കീഴോട്ടാണ് പോകുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് നിലവിൽ.