play-sharp-fill
എട്ടു  മുതല്‍ പതിനാറ്   വയസ്സുവരെ അയാളിൽ  നിന്നും  ലൈം​ഗിക ചൂഷണത്തിനിരയായി ; ഒരു ദിവസം ആളൊഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റിലേക്ക് അയാള്‍ എന്നെ കൊണ്ടുപോയി..;പേടിച്ചു താന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല;  ജീവിതത്തിലെ പൊള്ളുന്ന വെളിപ്പെടുത്തലുമായി നടി മീരാ വാസുദേവ്

എട്ടു മുതല്‍ പതിനാറ് വയസ്സുവരെ അയാളിൽ നിന്നും ലൈം​ഗിക ചൂഷണത്തിനിരയായി ; ഒരു ദിവസം ആളൊഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റിലേക്ക് അയാള്‍ എന്നെ കൊണ്ടുപോയി..;പേടിച്ചു താന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല; ജീവിതത്തിലെ പൊള്ളുന്ന വെളിപ്പെടുത്തലുമായി നടി മീരാ വാസുദേവ്

സ്വന്തം ലേഖിക

കൊച്ചി: സിനിമാപ്രേമികളുടെ മനസില്‍ ഇന്നും ഒരു സ്ഥാനമുള്ള സിനിമയാണ് തന്മാത്ര. ബ്ലെസി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായികയായി എത്തിയ താരമായിരുന്നു നടി മീരാ വാസുദേവ്.

ഈ ചിത്രത്തോടെ മലയാളത്തില്‍ തന്നെ ഒരുപാട് മികച്ച വേഷങ്ങള്‍ മീര വാസുദേവന് വന്നു ചേരുകയുണ്ടായി. എന്നാല്‍ പെട്ടെന്ന് സിനിമ മേഖലയില്‍ ആ താരം അപ്രത്യക്ഷമാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമാണ് മീരാ വാസുദേവ് തിരിച്ചുവരുകയായിരുന്നു. ഈ പരമ്പര മിനി സ്ക്രീനില്‍ വലിയ ഹിറ്റാണ്. കുടുംബ വിളക്കില്‍ സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര വാസുദേവ് അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ പഴയൊരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ഒരു പ്രമുഖ ചാനലിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തു കൊണ്ടാണ് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ മീരാ വാസുദേവ് പങ്കുവെച്ചത്. താന്‍ ജനിച്ചത് തമിഴ്നാട്ടിലാണ് എന്നാല്‍ മുംബൈയിലാണ് വളര്‍ന്നത്. വിദ്യാഭ്യാസ കാലഘട്ടം എല്ലാം മഹാരാഷ്ട്രയില്‍ ആയിരുന്നു. തന്‍റെ കുട്ടികാലത്തു നേരിട്ട ദുരനുഭവത്തെ കുറിച്ച്‌ പറയുകയാണ് താരം.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

എട്ടു വയസു മുതല്‍ 16 വയസ്സുവരെ അച്ഛന്‍റെ ഒരു സുഹൃത്ത് തന്നെ ചൂഷണം ചെയ്തിരുന്നു. പേടിച്ചു താന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. അച്ഛന്‍റെ വിശ്വാസം നേടിയെടുത്ത അയാള്‍ തന്നെ നിരന്തരം ചൂഷണം ചെയ്യുകയായിരുന്നു. അച്ഛന്‍റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്ന് ഓര്‍ത്തു ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ ഒരു ദിവസം അയാള്‍ എന്നെ ആളൊഴിഞ്ഞ അപ്പാര്‍ട്ട്മെന്‍റ്ലേക്ക് കൊണ്ടുപോയി. അവിടെ വെച്ച്‌ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായി പ്രതികരിച്ചു.

ആളുകളെ വിളിച്ചുകൂട്ടി തന്നെ തല്ലിക്കൊല്ലിക്കും എന്ന് പറഞ്ഞു, പേടിച്ചുപോയ അയാള്‍ എന്നെ കൊണ്ടുപോയി വീട്ടിലാക്കി. പിന്നീട് അയാള്‍ എന്നെ ചൂഷണം ചെയ്തിട്ടില്ല. നമ്മള്‍ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം എന്നാണ് മീര വാസുദേവ് അഭിമുഖത്തില്‍ പറഞ്ഞത്. ശക്തമായി പ്രതികരിച്ചതിന് അഭിനന്ദിച്ച്‌ ഒരുപാട് പേരാണ് രംഗത്തെത്തിയിരിക്കുന്നത്.